ഈ കുഞ്ഞുമാലാഖയ്ക്ക് ഉണ്ടായിരുന്നത് നര്‍ത്തകിയാകണമെന്ന ഒരേ ഒരു സ്വപ്നം മാത്രം; വിധി ക്യാന്‍സറിന്‍റെ രൂപത്തില്‍ അവള‍ുടെ കാല്‍പാദം കവര്‍ന്നെടുത്തു; പക്ഷെ അമേലി ജീവിതം കൊണ്ട് ഇതിഹാസം രചിക്കുന്നു

വലിയ നര്‍ത്തകിയാകണമെന്നാഗ്രഹിച്ചു. പക്ഷേ ട്യൂമര്‍ ബാധിച്ചപ്പോള്‍ കാല്‍ മുറിച്ചുമാറ്റേണ്ടിവന്നെങ്കിലും ഇന്നും അവള്‍ ഇച്ഛാശക്തികൊണ്ട് അതിജീവിക്കുന്നു തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍. അമേലിയയുടെ ജീവിതം ഐതിഹാസികം.

വലിയ നര്‍ത്തകിയാകണമെന്നായിരുന്നു ഇംഗ്ലണ്ടിലെ ബര്‍മിംഹാം സ്വദേശിനി അമേലിയ എല്‍ഡ്രഡന്‍റെ ആഗ്രഹം. പെട്ടെന്നായിരുന്നു അവളുടെ സ്വപ്നങ്ങള്‍ക്ക് കരിനി‍ഴല്‍ വീ‍ഴ്ത്തി കാലില്‍ ട്യൂമര്‍ പിടിപ്പെട്ടത്. ഇടത് കാലില്‍ തുടയെല്ലില്‍ പത്ത് സെന്റിമീറ്റര്‍ വലിപ്പമുള്ള ട്യൂമറാണ് അവളെ തേടിയെത്തിയത് എല്ലിനെ ബാധിക്കുന്ന ക്യാന്‍സറായിരുന്നു അവളുടെ നൃത്ത സ്വപ്നങ്ങള്‍ തകര്‍ത്തത്.

ഇതോടെ കാല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ ശസ്ത്രക്രിയ നടത്തിയാല് കുട്ടിക്ക് സ്വാഭാവിക ചലനശേഷി ഉണ്ടാകുമോ എന്ന പേടിയിലായിരുന്നു അവളുടെ രക്ഷിതാക്കള്‍. എന്നാല്‍ കാല്‍ പൂര്‍ണമായും മുറിച്ചുമാറ്റുന്നതിനു പകരമായി കാലിന്‍റെ നടുഭാഗം നീക്കം ചെയ്ത് താ‍ഴെയും മുകളിലുമുള്ള ഭാഗം കൂട്ടിച്ചേര്‍ക്കുകയായിരുന്നു ഡോക്ടര്‍മാര്‍ ചെയ്തത്. ഇപ്പോള്‍ അവളുടെ കാല്‍പ്പാദം തിരിച്ചാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

അതിനാല്‍ അമേലിയയുടെ കണംകാല്‍ ഭാഗത്തിന് താഴെയായി കൃത്രിമകാലുകള്‍ വച്ചുപിടിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഈ ഒരു ദുരിതത്തിനുമുന്നില് മുട്ടുമടക്കാന്‍ അമേലിയ തയ്യാറല്ല എന്നാല്‍, തന്റെ കാല്‍ ഇങ്ങനെയായതില്‍ വിഷമമൊന്നുമില്ലെനും താന്‍ ഇതിനോട് പൊരുത്തപ്പെട്ടു എന്നുമായിരുന്നു അവളുടെ പ്രതികരണം.

അമേലിയ ആരോഗ്യവതിയായി കഴിഞ്ഞാല്‍ അവള്‍ക്ക് സാധാരണ പോലെ നടക്കാനും ഓടാനും അവളുടെ സ്വപ്നമായ നൃത്തം ചെയ്യാനും സാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News