ഇനിയെല്ലാം അഡ്മിന്‍റെ കൈയില്‍; പുതു പുത്തന്‍ ഫീച്ചറുകളുമായി വാട്സാപ്പ്

ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് പ്രാധാന്യം നല്‍കി വാട്സ് ആപ്പ് മുഖം മിനുക്കുന്നു. പുതിയ ഫീച്ചറുകള്‍ പ്രകാരം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇതുവരെ അംഗങ്ങളെല്ലാവരും ചെയ്തു കൊണ്ടിരുന്ന കാര്യങ്ങള്‍ അഡ്മിനിലേക്ക് മാത്രമായി ചുരുങ്ങപ്പെടും.

അഡ്മിന് കുടുതല്‍ അധികാരം നല്‍കുന്ന ഫീച്ചറകളാണ് വാട്ട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. മെസേജിംഗില്‍ വരെ ഈ നിയന്ത്രണ രേഖ വരുന്നു എന്നാണ് ഏറ്റവും അത്ഭുതകരമായ കാര്യം.

‘റെസ്ട്രിക്ട് ഗ്രൂപ്പ്’ (Restrict Group) ടൂള്‍ ഉപയോഗിക്കുമ്പോള്‍ അഡ്മിന്റെ മാത്രം മെസേജുകളെ ഗ്രൂപ്പിലുള്ളവര്‍ കാണൂ. മറ്റു മെമ്പര്‍മാര്‍ക്ക് തിരിച്ച് സാധാരണ ചാറ്റിലേതു പോലെ മെസേജ് അയയ്ക്കാന്‍ സാധിക്കില്ല.

എന്നാല്‍, മെസേജ് അഡ്മിന്‍ (Message Admin) ഓപ്ഷനിലൂടെ ഗ്രൂപ്പ് മെമ്പര്‍മാര്‍ക്ക് അഡ്മിന് മെസേജ് അയയ്ക്കാം. അഡ്മിന്‍ അപ്രൂവ് ചെയ്യുകയാണെങ്കില്‍ ഗ്രൂപ് മെമ്പര്‍മാരുടെ സന്ദേശവും ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here