ചൊവ്വാ‍ഴ്ച വരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മ‍ഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത; കേരള ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം:  ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാവകുപ്പ്. കേരളത്തിലും കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചൊവ്വാഴ്‍ച്ചവരെ കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. കേരള ദുരന്തനിവാരണ അതോറിറ്റിയും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാത്രി എട്ട് മണിവരെ മഴയെ കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. മരങ്ങള്‍ക്ക് ചുവട്ടില്‍ നില്‍ക്കരുത്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ അറിയിച്ചിട്ടുണ്ട്.

മേയ് എട്ടാം തീയതി വരെ മുന്നറിയിപ്പ് അനുസരിച്ച് എല്ലാവരും കരുതിയിരിക്കണം. പാലക്കാട് കഴിഞ്ഞ ദിവസങ്ങളില്‍ 7 സെന്‍റി മീറ്റര്‍ വരെ മഴ പെയ്‍തിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് മഴ ശക്തിപ്രാപിക്കാനുള്ള സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here