“ആഭാസം” എത്തി സുരാജ് നായകനോ വില്ലനോ ?

റിമ കല്ലിങ്കല്‍ സുരാജ് വെഞ്ഞാറമ്മൂട്എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് ആഭാസം. എ സര്‍ട്ടിഫിക്കേഷന്റെ പേരില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രത്തിന് ഒടുവില്‍ ഡല്‍ഹി ട്രൈബ്യൂണല്‍ വഴിയായിരുന്നു യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

സുരാജിന്റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സ്ഥിരം ഹാസ്യ – നായക കഥാപാത്രങ്ങളെ മാറ്റിവച്ചു നെഗറ്റീവ് റോളിൽ എത്തിയ സുരാജ് പ്രേക്ഷകരുടെ കയ്യടി വാങ്ങിക്കുന്നുണ്ട്. ആക്ഷേപ ഹാസ്യ രൂപത്തില്‍ അണിയിച്ചൊരുക്കിയ ആഭാസത്തില്‍ റിമ കല്ലിങ്കലാണ് നായികയായി എത്തുന്നത്.

സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കാത്തിരിപ്പിനൊടുവില്‍ ഇന്നലെയായിരുന്നു ആഭാസം തിയ്യേറ്ററുകളിലെത്തിയിരുന്നത്. ഒരു ബസും അതിലെ യാത്രക്കാരും യാത്രയ്ക്കിടെ അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെയും ഹാസ്യവല്‍ക്കരിച്ചുകൊണ്ടാണ് ചിത്രം ഒരുക്കിയിരുന്നത്.

ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. സിനിമയില്‍ ഇന്ദ്രന്‍സ്,സുരാജ്, അലന്‍സിയര്‍ എന്നിവരുടെ മികച്ച പ്രകടനമാണുളളതെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. വ്യത്യസ്ത പ്രമേയവും വേറിട്ടൊരു അവതരണവും കാണിക്കുന്ന സിനിമ അദ്യാവസാനം മടുപ്പിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

പ്രസന്ന എസ് കുമാറിന്റെ ചായാഗ്രഹണവും ഊരാളി ബാന്‍ഡ് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും മികച്ചതാണെന്നാണ് ചിത്രം കണ്ടവരുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News