സൈറ ബാനു , സൺഡേ ഹോളിഡേ, മാക്‌ട്രോ പിക്ചേഴ്സിനു വീണ്ടുമൊരു ഹിറ്റ് ‘ബി ടെക്’

മഞ്ജു വാര്യരുടെ തിരിച്ചു വരവിൽ ലഭിച്ച ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് ആയിരുന്നു 2017 മാർച്ചിൽ പുറത്തിറങ്ങിയ കെയർ ഓഫ് സൈറ ബാനു. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം ബോക്സ് ഓഫീസ് വിജയവും നേടി.

കഴിഞ്ഞ വർഷം ഇറങ്ങിയ മികച്ച ഒരു ഫീൽ ഗുഡ് ചിത്രം ആയിരുന്നു സൺഡേ ഹോളിഡേ. ആസിഫ് അലി – അപർണ ജോഡിയും, പാട്ടുകളും വളരെ പെട്ടന്ന് തന്നെ പ്രേക്ഷക പ്രീതി നേടി. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം 2017 ലെ ബോക്സ് ഓഫീസ് സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു.

ഇൗ രണ്ടു ചിത്രങ്ങളുടെയും പോസ്റ്റർ ശ്രദ്ധിച്ചാൽ മനസ്സിലാവും, രണ്ടും നിർമ്മിച്ചിരിക്കുന്നത് ഒരേ പ്രൊഡക്ഷൻ കമ്പനി ആണ് – മാക്‌ട്രോ പിക്ചേഴ്സ്. ഇൗ നിർമ്മാതാക്കളിൽ നിന്നും വരുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ബി ടെക്. മാക്‌ട്രോ പിക്ചേഴ്സിൽ ഉള്ള വിശ്വാസം തന്നെയാണ് ബി ടെക്കിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കാൻ ഉള്ള ഏറ്റവും വലിയ കാരണവും. പ്രതീക്ഷകൾ തെറ്റിച്ചില്ല ആദ്യ ഷോ കഴിഞ്ഞപ്പോൾ ബിടെക്കിനു എങ്ങും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ആസിഫ് അലി – അപർണ ബാലമുരളി ജോഡി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഇൗ ചിത്രത്തിന് ഉണ്ട്. അനൂപ് മേനോൻ, ദീപക്, അർജ്ജുൻ അശോകൻ, അജു വർഗീസ്, നിരഞ്ജന അനൂപ് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ടീസറും ട്രെയിലറും യൂട്യൂബിൽ ഹിറ്റായിരുന്നു. രാഹുൽ രാജിന്റെ സംഗീതത്തിൽ വന്ന പാട്ടിനും മികച്ച അഭിപ്രായമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News