കെഎസ്ആര്‍ടിസി ബസും ലോറിയും ചീറിപ്പായുന്ന റോഡില്‍ കാറിനകത്ത് കൊച്ചുകുഞ്ഞിനെ മടിയിലിരുത്തി യുവാവിന്‍റെ അഭ്യാസം; വീഡിയോ പുറത്ത് വന്നതോടെ രൂക്ഷപ്രതികരണവുമായി കേരളം

വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിലാണ് പിഞ്ചു കുഞ്ഞിന്‍റെ കയ്യില്‍ വാഹനത്തിന്‍റെ മു‍ഴുവന്‍ നിയന്ത്രണവും നല്‍കിക്കൊണ്ടുള്ള അഭ്യാസ പ്രകടനം.കെഎസ്ആര്‍ടിസി ബസ് അടക്കം ചീറിപ്പായുന്ന റോഡിലാണ് കൊച്ചു കുഞ്ഞിനെ മടിയിലിരുത്തി വാഹനത്തിന്‍റെ സ്റ്റിയറിംഗ് നിയന്ത്രിക്കാന്‍ പരിശീലിപ്പിക്കുന്നത്.

വാഹനം ഒാടിക്കുന്നതിനിടെ ഹോണടിക്കാനും കുട്ടിയോട് ഇയാള്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. കുട്ടിയെ കളിപ്പിച്ചുകൊണ്ടുള്ള ഇൗ അഭ്യാസത്തിന്റെ വിഡിയോ കാറിനുള്ളില്‍ തന്നെയിരുന്നാണ് പകര്‍ത്തിയതും. വിഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷപ്രതികരണമാണ് ഉയരുന്നത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News