ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് ആവര്‍ത്തിച്ച് കോടിയേരി; സിപിഐഎമ്മും സിപിഐയും രണ്ട് പാര്‍ട്ടികള്‍; സിപിഐയുടെ അഭിപ്രായമാണ് കാനം പറഞ്ഞത്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മതതീവ്രവാദസംഘടനകളുടെ വോട്ട് സിപിഐഎമ്മിന് ആവശ്യമില്ല. സിപിഐഎമ്മും സിപിഐയും രണ്ട് പാര്‍ട്ടികളാണ്. അതിനാല്‍ രണ്ട് അഭിപ്രായമാണുള്ളതെന്നും സിപിഐയുടെ അഭിപ്രായമാണ് കാനം പറഞ്ഞതെന്നും കോടിയേരി പറഞ്ഞു.

ആര്‍എസ്എസിന്റെ വോട്ട് ഇല്ലാതെ തന്നെ ചെങ്ങന്നൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News