സഖാക്കളെ കൊന്ന ആര്‍എസ്എസിന്‍റെ വോട്ട് സിപിഐഎമ്മിന് വേണ്ട; മത തീവ്രവാദികളുടെ വോട്ടില്ലെങ്കിലും ചെങ്ങന്നൂരില്‍ സജിചെറിയാന്‍ വിജയിക്കുമെന്ന് കോടിയേരി

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ ആർ എസ് എസിന്‍റെ വോട്ട് വേണ്ടെന്ന് ആവർത്തിച്ച് സി പി ഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മതതീവ്രവാദസംഘടനകളുടെ വോട്ട് സി പി ഐ(എം)ന് ആവശ്യമില്ലന്നും.

ആർ എസ് എസിന്‍റെ വോട്ട് ഇല്ലാതെ തന്നെ ചെങ്ങന്നൂരിൽ എടതുപക്ഷ സ്ഥാനാർത്ഥി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ ക്ക് അവരുടെ അഭിപ്രായം പറയാൻ സ്വതന്ത്ര്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

1979 മുതൽ സി പി ഐ എം സ്വീകരിച്ച നിലപാടാണ് മതതീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ടയെന്നത് ആ തീരുമാനത്തിൽ തന്നെയാണ് എപ്പോ‍ഴുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. 216 സി പി എം പ്രവർത്തകരെ ആർ എസ് എസ് സംഘപരിവാർ ശക്തികൾ കൊലപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് പരിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം17പേരെ കൊലചെയ്തു അതിനാൽ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ ആർ എസ് എസിന്‍റെ വോട്ട് ഇടതുപക്ഷത്തിന് വേണ്ടന്ന നലപാടിൽ തന്നെയാണ് സി പി എം എന്നും അദ്ദേഹം പറഞ്ഞു.

CPMഉം CPIഉം രണ്ട് പാർട്ടികളാണ് അതിനാൽ രണ്ട് അഭിപ്രായമാണുള്ളതെന്നും സി പി ഐയുടെ അഭിപ്രായമാണ് കാനം പറഞ്ഞതെന്നും കോടിയേരി പറഞ്ഞു. ആർ എസ് എസിന്‍റെ വോട്ട് ഇല്ലാതെ തന്നെ ചെങ്ങന്നൂരിൽ എടതുപക്ഷ സ്ഥാനാർത്ഥി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.സി പി ഐ ക്ക് അവരുടെ അഭിപ്രായം പറയാൻ സ്വതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News