മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൺ ആശുപത്രിയിൽ; പ്രാര്‍ത്ഥനയോടെ ഫുട്ബോള്‍ ലോകം

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൺ ആശുപത്രിയിൽ. ആശുപത്രിയിലേക്ക് എത്തിച്ച അലക്സ് ഫെർഗൂസന്റെ നില അതീവ ഗുരുതരമാണെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ.

മസ്തിഷ്കത്തിൽ ഉണ്ടായിരിക്കുന്ന ഇന്റേണൽ ബ്ലീഡ് കാരണമാണ് ഫെർഗൂസണെ ആശുപത്രിയിലേക്ക് മാറ്റിയത്. ഫെർഗൂസണെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എങ്കിലും കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ശസ്ത്രക്രിയ കഴിഞ്ഞതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബും സ്ഥിതീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന മത്സരത്തിന് സാക്ഷിയായി ഫെർഗൂസൺ ഉണ്ടായിരുന്നു. അന്ന് ആഴ്സൺ വെങ്ങറിന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉപഹാരവും ഫെർഗി സമ്മാനിച്ചിരുന്നു.

ഫെർഗൂസൺ എന്ന പോരാളി ഈ വിഷമഘട്ടവും മറികടക്കുമെന്നു തന്നെയാണ് ഫുട്ബോൾ ലോകം ഒന്നാകെ ഇപ്പോൾ വിശ്വസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News