ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയോടി; കെണിയിലായി യാത്രക്കാര്‍; ഇന്ന് പുറപ്പെടേണ്ട 10 തീവണ്ടികള്‍ റദ്ദ് ചെയ്തു

യാര്‍ഡ് വിപുലീകരണം കാരണം കേരളിത്തിലേക്കുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി. ഞായറാ‍ഴ്ച പുറപ്പെടേണ്ട 10 തീവണ്ടികള്‍ റദ്ദ് ചെയ്തു. ആര്‍ക്കോണത്താണ് യാര്‍ഡ് നവീകരണം നടക്കുന്നത്. ചെന്നൈയിലേക്ക് എത്തേണ്ടതും ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ടതുമായ ട്രെയിനുകളാണ് വൈകിയത്.

ചെന്നൈ സെന്‍ട്രലില്‍നിന്ന് ശനിയാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട മംഗലാപുരം എക്‌സ്​പ്രസ് അഞ്ചേ കാല്‍ മണിക്കൂര്‍ വൈകി രാത്രി 10.15-ന് എഗ്മോറില്‍നിന്നും ചെന്നൈ-ആലപ്പി എക്‌സ്​പ്രസ് രാത്രി 8.55-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടേണ്ടതിന് പകരം രാത്രി 11-ന് എഗ്മോറില്‍ നിന്നുമാണ് പുറപ്പെട്ടത്.

എഗ്മോറില്‍ നിന്ന് വിഴുപുരം കാട്പാഡി വഴിയാണ് തീവണ്ടി പോയത്. കേരളത്തില്‍ നിന്നുള്ള മംഗലാപുരം -ചെന്നൈ മെയില്‍ അഞ്ച് മണിക്കൂറിലധികം വൈകി 11 മണിയോടെയാണ് ചെന്നൈ സെന്‍ട്രലിലെത്തിയത്. ആലപ്പി- ചെന്നൈ സെന്‍ട്രല്‍ എക്‌സ്​പ്രസ് 5.50-ന് എത്തേണ്ടതിന് പകരം ഉച്ചയ്ക്ക് 12.33-നാണ് എത്തിയത്.

രാവിലെ ഏഴരയ്ക്ക് എത്തേണ്ടിയിരുന്ന തിരുവനന്തപുരം -ചെന്നൈ മെയില്‍ ഉച്ചയ്ക്ക് 1.10-നാണ് എത്തിയത്. തിരുവനന്തപുരം -ചെന്നൈ എക്‌സ്​പ്രസ് 11.20-നും മംഗലാപുരം -ചെന്നൈ എക്‌സ്​പ്രസ് എട്ട് മണിക്കൂറിലധികം വൈകി വൈകീട്ട് 4.17-ന് നാണ് എത്തിയത്.

ചെന്നൈ സെന്‍ട്രല്‍ -മൈസൂരു ശതാബ്ദി എക്‌സ്​പ്രസ്, മൈസൂരു-ചെന്നൈ സെന്‍ട്രല്‍ ശതാബ്ദി എക്‌സ്​പ്രസ്, കോയമ്പത്തൂര്‍-ചെന്നൈ സെന്‍ട്രല്‍ ചേരന്‍ എക്‌സ്​പ്രസ്, ചെന്നൈ സെന്‍ട്രല്‍-കോവൈ എക്‌സ്​പ്രസ്, കോയമ്പത്തൂര്‍-ചെന്നൈ സെന്‍ട്രല്‍ കോവൈ എക്‌സ്​പ്രസ്,ചെന്നൈ സെന്‍ട്രല്‍-തിരുപ്പതി സപ്തഗിരി എക്‌സ്​പ്രസ്, തിരുപ്പതി-ചെന്നൈ സെന്‍ട്രല്‍ എക്‌സ്​പ്രസ്, ചെന്നൈ സെന്‍ട്രല്‍ -ജോലാര്‍പേട്ട് ഏലഗിരി എക്‌സ്​പ്രസ്,ജോലാര്‍പ്പേട്ട്- ചെന്നൈ സെന്‍ട്രല്‍ -ജോലാര്‍പേട്ട് ഏലഗിരി എക്‌സ്​പ്രസ്,ജോലാര്‍പ്പേട്ട്- ചെന്നൈ സെന്‍ട്രല്‍ ഏലഗിരി എക്‌സ്​പ്രസ്, മധുര-ചെന്നൈ സെന്‍ട്രല്‍ എക്‌സ്​പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here