സംസ്ഥാനത്ത് കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും സാധ്യത; ആറ് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ ആറ് ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഉത്തരേന്ത്യയില്‍ നാശം വിതച്ച് പൊടിക്കാറ്റിനും പേമാരിക്കും ശേഷം കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകള്‍ക്കാണ് ദുരന്തനിവാരണ അതോറിട്ടി അതീവജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്.സാധാരണ കേരളത്തില്‍ ഈ സീസണില്‍ 7സെന്റി മീറ്റര്‍ മഴ പെയ്യാറുണ്ട്.

എന്നാല്‍ മഴക്കൊപ്പം ശക്തമഴ കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ട്. രണ്ടുദിവസത്തേക്കാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. കടല്‍ പ്രക്ഷുബ്ദമാവാന്‍ സാധ്യതയുള്ളതു കൊണ്ട് തീരവാസികള്‍ക്കും സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് തയാറായിരിക്കാന്‍ പൊലീസ്, അഗ്‌നി ശമന സേന, ആരോഗ്യം, ഫിഷറീസ്, റവന്യൂ, വൈദ്യുതി വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.

അതേസമയം കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും രാജസ്ഥാനില്‍ ശക്തമായ രീതിയില്‍ പൊടിക്കാറ്റ് വീണ്ടും ആഞ്ഞുവീശാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News