കിടിലന്‍ സാങ്കേതിക വിദ്യയില്‍ വിവോയുടെ ബജറ്റ് സ്മാര്‍ട്‌ഫോണ്‍ വിവോ വൈ53ഐ ഇന്ത്യന്‍ വിപണിയില്‍

വിവോയുടെ വിവോ വൈ53ഐ വിപണിയില്‍. വിവോ അള്‍ട്രാ എച്ച്ഡി സാങ്കേതിക വിദ്യയും ഫേസ് ആക്‌സസ് ഫീച്ചറുമുള്ള ‘വിവോ വൈ53ഐ’ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി.

5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 16 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണില്‍ 256 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം.

ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 425 പ്രൊസസറാണ് ഫോണില്‍.8 മെഗാപിക്‌സല്‍ റെയര്‍ ക്യാമറയില്‍ 32 മെഗാപിക്‌സല്‍ റസലൂഷന്‍ വരെയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും. അഞ്ച് മെഗാപിക്‌സലിന്റെയാണ് സെല്‍ഫിക്യാമറ.

2500 mAh ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. 7,990 രൂപയാണ് ഫോണിന്‍റ വില. ക്രൗണ്‍ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News