ബിജെപിക്ക് വോട്ടു ചെയ്യില്ലെന്ന് പറയുന്നവരുടെ കാലും കയ്യും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണം; ഭീഷണിയുമായി യെദ്യൂരപ്പ

ബിജെപിക്ക് വോട്ടു ചെയ്യില്ലെന്ന് പറയുന്നവരുടെ കാലും കയ്യും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണമെന്ന് യെദ്യൂരപ്പയുടെ ആഹ്വാനം. ബെലഗാവിയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ബി എസ് യെദ്യൂരപ്പയുടെ ഭീഷണി.

ഇനി വരുന്ന ദിവസങ്ങളില്‍ വീടുകളിലെല്ലാം കയറി ക്യാമ്പയിന്‍ നടത്തണമെന്നും നമ്മുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണമെന്ന് യെദ്യൂരപ്പ പറഞ്ഞു.

എന്നാല്‍ സംഭവം വിവാദമായതോടെ സ്‌നേഹത്തോടെ കൊണ്ടുവരനാണ് താന്‍ പറഞ്ഞതൊണ് യെദ്യൂരപ്പയുടെ വിശദീകരണം. മെയ് 12 നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News