ബിജെപിയെ തോല്‍പ്പിക്കാന്‍ പുതിയ തന്ത്രവുമായി സമാജ്വാദി പാര്‍ട്ടി; യുപിയില്‍ ആര്‍എല്‍ഡിയുമായി സഖ്യം

ബിജെപിയെ പരാജയപ്പെടുത്താനുള്ള അടുത്ത തന്ത്രവുമായി സമാജ്വാദി പാര്‍ട്ടി രംഗത്ത്. ഉത്തര്‍പ്രദേശിലെ കൈരാന, നൂപുര്‍ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലോക് ദളും സമാജ്വാദി പാര്‍ട്ടിയും കൈക്കോര്‍ത്തു മത്സരിക്കും. ഈ നീക്കം ബിജെപിയ്ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്താനാണ് സാധ്യത.

ആര്‍എല്‍ഡി വൈസ് പ്രസിഡന്റ് ജയന്ത് ചൗധരിയും സമാജ്വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തമ്മില്‍ കഴിഞ്ഞ ദിവസം ലക്നൗവില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

മെയ് 28നാണ് കൈരാന ലോക്സഭാ മണ്ഡലത്തിലേക്കും നൂപുര്‍ നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നത് ബിജെപിയ്ക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ വിശാല ഐക്യം രൂപപ്പെട്ടുവരുകയാണ്.

ഈ നീക്കത്തിന് കൂടുതല്‍ കരുത്തുപകരുന്നതാണ് ഈ സഖ്യനീക്കം. ഗോരഖ്പൂരിലും പല്‍പൂരിലും നേടിയ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ആര്‍എല്‍ഡി വക്താവ് അനില്‍ ദുബെ അറിയിച്ചു. സഖ്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ബിജെപിയെ പരാജയപ്പെടുത്താന്‍ വേണ്ടി കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ ബിഎസ്പിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ബിജെപിയെ സമര്‍ദ്ദത്തിലാക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുകയാണ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News