രാഹുല്‍ഗാന്ധിയുമായുള്ള വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് കോണ്‍ഗ്രസ് എംഎല്‍എ അദിതി സിംഗ്

രാഹുല്‍ ഗാന്ധിയുടെ വിവാഹം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലി എംഎല്‍എ അദിതി സിംഗും വിവാഹിതരാകുന്നുവെന്നാണ് വാര്‍ത്ത.

എന്നാല്‍, ഇത് വെറും ഗോസിപ്പ് മാത്രമാണെന്നും രാഹുല്‍ ഗാന്ധി സഹോദരനെപ്പോലെയാണെന്നും എംഎല്‍എ പറഞ്ഞു.

രാഹുല്‍ ഗാന്ധി എനിക്ക് ‘രാഖി സഹോദരനാണ്’. ജേഷ്ട സഹോദരനെപോലെയാണ്. ഇത്തരം അഭ്യഹങ്ങളും വാര്‍ത്തകളും വല്ലാത്ത അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ താന്‍ ദുഖിതയാണെന്നും ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

അദിതിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് വച്ച് ഇവരുടെ വിവാഹം ഉടനെ നടക്കുമെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രചരണം നടന്നിരുന്നു.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഇത്തരം പ്രചാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here