ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ മരിച്ചു. കാശ്മീരില്‍ നേരത്തെ സൈന്യം വധിച്ച ബുര്‍ഹാന്‍ വാനിയുടെ അടുത്ത അനുയായി അടങ്ങിയ തീവ്രവാദ സംഘമാണ് സൈന്യവുമായി ഏറ്റുമുട്ടിയത്.

ഷോപ്പിയാന്‍ ജില്ലയിലെ ബഡിഗാം ഗ്രാമത്തിലെ സൈനിപ്പോറ പ്രദേശത്ത് ഭീകരര്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നുള്ള തിരച്ചിലില്‍ ഭീകരര്‍ സൈന്യത്തിനു നേരെ വെടിവെക്കുകയായിരുന്നു.

അഞ്ച് ഭീകരരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെ ശ്രീനഗറിലെ ഛട്ടാബല്‍ മേഖലയില്‍ സൈനികര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News