നേരത്തെ വിവാഹം പറഞ്ഞുറപ്പിക്കാത്തവരാണ് വഴിതെറ്റുന്നത്; ലൗ ജിഹാദ് തടയാന്‍ ശൈശവ വിവാഹം നടത്തണം; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ലൗ ജിഹാദ് തടയാന്‍ ബാല വിവാഹം നടത്തണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ രംഗത്ത്. വിവാഹം വൈകി നടക്കുന്നതിനാലാണ് ലൗ ജിഹാദ് നടക്കുന്നതെന്നും വിവാഹം നേരത്തെയാക്കിയാല്‍ അതുണ്ടാകില്ലെന്നുമാണ് ബിജെപി നേതാവും എഎല്‍എയുമായ ഗോപാല്‍ പാര്‍മര്‍ പറഞ്ഞത്. മധ്യപ്രദേശിലെ അഗര്‍ മാല്‍വ എംഎല്‍എ ആണ് ഗോപാല്‍ മാര്‍വ.

‘കൗമാരത്തില്‍ എത്തുമ്പോള്‍ പെണ്‍കുട്ടികളുടെ മനസ്സ് അലഞ്ഞു തിരിയാന്‍ തുടങ്ങും. ലൗജിഹാദിനു നേരെ പെണ്‍കുട്ടികളുടെ അമ്മമാര്‍ ജാഗ്രത പുലര്‍ത്തണം’. ‘ 18 വയസെന്ന രോഗം(പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള കുറഞ്ഞ് പ്രായം)എന്ന് നിയമാനുസൃതമാക്കിയോ അന്ന് മുതലാണ് കുട്ടികള്‍ ഒളിച്ചോടിപ്പോകാന്‍ പഠിച്ചത്’; പാര്‍മര്‍ പറഞ്ഞു.

ബാല്യകാലത്തില്‍ വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചുവെക്കുന്ന വിവാഹങ്ങള്‍ വളരെ നീണ്ടുനിന്നിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൗശലക്കാരും ക്രിമിനലുകളുമായ പുരുഷന്‍മാര്‍ മാന്യമായി പെരുമാറി, പെണ്‍കുട്ടികളെ കുരുക്കില്‍ വീഴ്ത്തുന്നു’; എംഎല്‍ എ പറഞ്ഞു.

എന്നാല്‍ പ്രസ്താവനയില്‍ വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ പാര്‍മര്‍ പറഞ്ഞതിങ്ങനെ’ചിലര്‍ വീട്ടുകാരുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചെടുക്കും. എന്നിട്ട് ആ വീട്ടിലെ സ്ത്രീകളെ ചീഷണം ചെയ്യും’.

വിവാഹം ഉറപ്പിച്ചല്ലോ എന്ന തരത്തില്‍ ബാല്യത്തില്‍ വിവാഹം പറഞ്ഞുറപ്പിച്ച കുട്ടികള്‍ ഒരിക്കലും തെറ്റായ തീരുമാനങ്ങള്‍ എടുത്തിരുന്നില്ല, നേരത്തെ വിവാഹം പറഞ്ഞുറപ്പിക്കാത്തവരാണ് വഴിതെറ്റുന്നതെന്നും പാര്‍മര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News