കോണ്‍ഗ്രസുകാര്‍ ആഘോഷിക്കുന്നത് സുല്‍ത്താന്മാരുടെ ജയന്തി; കര്‍ണാടകയില്‍ വര്‍ഗ്ഗീയ പരാമര്‍ശവുമായി മോദി

കര്‍ണാടകയില്‍ വര്‍ഗ്ഗീയ പരാമര്‍ശവുമായി നരേന്ദ്രമോദി. കോണ്‍ഗ്രസുകാര്‍ ആഘോഷിക്കുന്നത് സുല്‍ത്താന്മാരുടെ ജയന്തിയെന്ന് മോദി. ചിത്ര ദുര്‍ഗയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിയുടെ വര്‍ഗ്ഗീയ പരാമര്‍ശം,

ബിജെപിയുടെ ചിത്രദുര്‍ഗയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിയുടെ വര്‍ഗീയ പരാമര്‍ശം. കോണ്‍ഗ്രസ് ചരിത്രവ്യക്തിത്വങ്ങളെ മറക്കുകയാണെന്നും സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നതിലാണ് കോണ്‍ഗ്രസിന് താല്‍പ്പര്യം എന്നുമായിരുന്നു ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് മോദി പ്രസംഗിച്ചത്.

ടിപ്പു സുല്‍ത്താന്‍ തികഞ്ഞ വര്‍ഗ്ഗീയ വാദിയെന്ന ബിജെപിയുടെ ശക്തമായ പ്രചരമം നടക്കുന്ന സ്ഥലമാണ് കര്‍ണാടക..
ഇവിടെയാണ് സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്കെതിരെ മോദി പരസ്യമായി രംഗത്തെത്തിയതെന്നത് തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തം.

ചരിത്ര വ്യക്തിത്വങ്ങളെ സ്മരിക്കുന്നില്ലെന്ന് പറയുന്ന മോദി രാജ്യത്തെ സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്ത ടിപ്പുവിനെയും ബഹദൂര്‍ഷാ സഫറിനെയും സ്മരിക്കുന്നതില്‍ മാത്രം വീ‍ഴ്ച കണ്ടെത്തുന്നതിനു പിന്നില്‍ തികഞ്ഞ മതതാല്‍പ്പര്യമാണെന്ന് വ്യക്തമായിരിക്കുകയാണ്.

അതേസമയം ബിജെപിക്ക് വോട്ട് നല്‍കാത്തവെരെ കൈയും കാലും കെട്ടി പോളിംഗ് ബൂത്തില്‍ എത്തിക്കണമെന്ന് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദിയൂരപ്പ ബല്‍ഗാവില്‍ പ്രസംഗിച്ചതും വന്‍ വിവാദമായി.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദങ്ങളുടെ വെയിലില്‍ വാടുകയാണ് ബിജെപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News