നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിയുടെ പിതാവ് കുഴഞ്ഞ് വീണു മരിച്ചു. തമിഴ്നാട് തിരുവാരൂർ സ്വദേശി കൃഷ്ണ സ്വാമിയാണ് കുഴഞ്ഞ് വീണു മരിച്ചത്.

കൊച്ചി തമ്മനം നളന്ദ സ്ക്കൂളിൽ പരീക്ഷ എഴുതാനെത്തിയ കസ്തൂരി മഹാലിംഗം എന്ന വിദ്യാർത്ഥിയുടെ പിതാവാണ് മരിച്ചത്.

രാവിലെ പത്തരയോടെ കുഴഞ്ഞ് വീണതിനെ തുടർന്ന് എറണാകുളം സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.