റഷ്യന്‍ ലോകകപ്പ്; ലാറ്റിന്‍ അമേരിക്കന്‍ നൃത്തച്ചുവടുകള്‍ക്കായി കാത്തിരിപ്പോടെ ലോകം

ഓരോ ലോകകപ്പ് വരുമ്പോ‍ഴും ആരാധക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ലാറ്റിനമേരിക്കയുടെ കളികാണാനാണ്. നൃത്തച്ചുവടുകളുമായി മൈതാനം നിറഞ്ഞ് നില്‍ക്കുന്ന കളിയോര്‍മ്മകള്‍ക്കാണ് ലോകം ലാറ്റിനമേരിക്കയിലേക്ക് കണ്ണ് ചിമ്മാതെ നോക്കുന്നത്. ലോകത്ത് ഏറ്റവും ആരാധകരുള്ള ടീമുകള്‍ വരുന്നതും ലാറ്റിനമേരിക്കയില്‍ നിന്ന് തന്നെ.

അര്‍ജന്‍റീനയും, ബ്രസീലും കളത്തിലിറങ്ങുമ്പോള്‍ ബ്യൂണസ് ഐറിസിനും, റിയോഡി ജനീറോയിലും മാത്രമല്ല. മൈലുകള്‍ക്കപ്പുറം മലപ്പുറത്തും, കോ‍ഴി ക്കോടും ആരവക്കടലുയരുന്നത്. ലാറ്റിനമേരിക്കയോടുള്ള ഫുട്ബോള്‍ ലോകത്തിന്‍റെ രക്തബന്ധത്തിന്‍റെ നേര്‍ക്കാ‍ഴ്ചയാണ്.

ലോകം കീ‍ഴടക്കിയ ഇതിഹാസങ്ങളുടെ നാട്ടില്‍ നിന്ന് ഇത്തവണയും വരുന്നുണ്ട് സുന്ദരകളിയുടെ നൃത്തച്ചുവടുകളുമായി ലാറ്റിനമേരിക്കന്‍ ടീമുകള്‍. ബ്രസീലില്‍ നിന്ന് തന്നെ തുടങ്ങാം. കാരണം മറ്റാരേക്കാളും ഈ ലോകകപ്പില്‍ ചിലത് തെളിയിക്കാനുള്ളത് ബ്രസീലിന് തന്നെയാണ്.

സ്വന്തം മണ്ണില്‍ ജര്‍മ്മനിയോടേറ്റ ദുരന്തം മറക്കണമെങ്കില്‍ റഷ്യയില്‍ കാനറികള്‍ക്ക് കപ്പടിച്ചേ തീരു. ആയുധങ്ങളെല്ലാം തേച്ച് മിനുക്കി യോഗ്യ റൗണ്ടില്‍ ഒന്നാമതായി രാജകീയമായിട്ട് തന്നെയാണ് മഞ്ഞക്കുപ്പായക്കാര്‍ റഷ്യിലേക്ക് വിമാനം കയറുന്നത്.

പരിശീലകനായി ടീറ്റ ചുമതലയേറ്റതോടെയാണ് ബ്രസീല്‍ അവരുടെ ഫ‍ഴയകാല ഫോമിലേക്ക് തിരികെ എത്തിയത്. നെയ്മറെന്ന ഒറ്റ നക്ഷത്രത്തിന്‍റെ ചുമലില്‍ നിന്ന് മാറി എല്ലാവര്‍ക്കും അവരവരുടേതായ റോളുകള്‍ നല്‍കിയാണ് ടീറ്റ മഞ്ഞപ്പടയെ ുടച്ച് വാര്‍ത്തത്. പ്രതിഭകളുടെ ധാരാളിത്തമാണ് ഇത്തവണ ബ്രസീലിയന്‍ ടീമില്‍ നെയ്മര്‍ നയിക്കുന്ന മുന്നേറ്റം തന്നെയാണ് ടീമിന്‍റെ കരുത്ത്.

ഇടത് വിങ്ങില്‍ നെയ്മര്‍ അക്രമണത്തിന് ചുക്കാന്‍ പിടിക്കുമ്പോള്‍ സ്ട്രൈക്കറുടെ റോല്‍ ഭംഗിയാക്കാന്‍ ഗബ്രിയേല്‍ ജീസസും, റോബര്‍ട്ടോ ഫിര്‍മിനേയും, ഡഗ്ലസ് കോസ്റ്റയുമുണ്ട്. മധ്യനിരയില്‍ കളിമെനയാനുമുണ്ട് ഒരുപിടി വമ്പന്‍ പേരുകാ ര്‍പൗളീന്യോ, കുട്ടിന്യോ, കാസിമെറോ, ഒപ്പം ഫെര്‍ണാണ്ടീഞ്ഞോയുമുണ്ട്.

ഷാക്തര്‍ ഡോണസ്കിന്‍റെ ഫ്രഡും മധ്യനിരയില്‍ കളിക്കാന്‍ മിടുക്കനാണ്. ശക്തമായ പ്രതിരോധവും ഇത്തവണത്തെ ബ്രസീല്‍ ടീമിനെ വേറിട്ടു നിര്‍ത്തുന്നു. തിയാഗോ സില്‍വ, ഡാനി ആല്‍വ്സ്, മാ‍ഴ്സലോ, എന്നിങ്ങനെ പോകുന്നു കോട്ട കാക്കാനുള്ളവര്‍.

ലാറ്റിനമേരിക്കന്‍ സംഘങ്ങളില്‍ ഏറ്റവും ശക്തമായ താരനിരയുള്ളതും ബ്രസീലിന് തന്നെ. ടീറ്റയുടെ തന്ത്രങ്ങള്‍ക്കൊപ്പം നെയ്മറും സംഘവും ഫോമിലേക്കുയര്‍ന്നാല്‍ . ബെലേ ഹൊറിസോണ്ടയിലെ ദുരന്തത്തില്‍ നിന്ന് റഷ്യില്‍ മഞ്ഞപ്പട ഉയര്‍ത്തെ‍ഴുന്നേല്‍ക്കും.

പതിവ് പോലെ മെസി എന്ന അദ്ഭുതമനുഷ്യന്‍റെ മാത്രം ബലത്തില്‍ അര്‍ജന്‍റീന റഷ്യിലേക്ക് വരികയാണ്. നാണക്കേടിന്‍റെ മുനമ്പില്‍ നിന്നാണ് റഷ്ിയിലേക്കുള്ള അവരുടെ വരവ്.. ഒരു ഘട്ടത്തില്‍ യോഗ്യത കിട്ടുമോ എന്ന് ലോകം സംശയിച്ച ആല്‍ബിസെലസ്റ്റുകളെ മെസി കരകതയറ്റുകയായിരുന്നു.

ക‍ഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം തിരികെ പിടിക്കാന്‍ അര്‍ജന്‍റീന ഏറെ വിയര്‍പ്പോ‍ഴുക്കേണഅടി വരും. മെസി തന്നെയാണ് അവരുടെ പ്രതീക്ഷയും, ദൗര്‍ബല്യവും .മെസി ഫോമിലേക്കുയര്‍ന്നാല്‍ പിന്നെ ആരും അര്‍ജന്‍റീനയുടെ നി‍ഴലിനെപ്പോലും തൊടില്ല, എന്നാല്‍ മെസി മങ്ങിയാല്‍ അര്‍ജന്‍റീനയുടെ അടിവേര് പറിയും.

കരുത്തുറ്റ ആക്രമണ നിരയുണ്ട് അര്‍ജന്‍റീനക്ക്പൗലോ ഡീബാല, ഹിഗ്വയിന്‍, അഗ്യൂറോ, ഏഞ്ചല്‍ ഡിു മരിയ ഇക്കാര്‍ഡി ഒറ്റക്കൊറ്റക്കെടുത്താല്‍ എല്ലാവരും ലോകം കീ‍ഴടക്കാന്‍ ശേഷിയുള്ളവര്‍. എന്നാല്‍ ടീമെന്ന നിലയില്‍ പരാജയപ്പെടുന്നതാണ് ഈ സൂപ്പര്‍ താരങ്ങളുടെ ശാപം.

വൈവിധ്യമില്ലാത്ത മധ്യനിരയും, പ്രതിരോധ നിരയുമാണ് അവരുടെ ദുഖം. യോര്‍ഗെ സാംപോളി തലപുകക്കുന്നതും ഇവിടെ തന്നെ. റിക്വല്‍മിക്ക് ശേഷം മികച്ചൊരു പ്ലേ മേക്കറെ കിട്ടാത്തതാണ് അവരെ വലക്കുന്നത്.

പ്രതിരോധത്തില്‍ പഴയമുഖങ്ങള് തന്നെ ഹാവിയര്‍ മഷാറാനോയും, ഓട്ടോമെന്‍ഡിയും.. പോരായ്മകള്‍ ഏറെയുണ്ടെങ്കിലും അര്‍ജന്‍റീനയെ മാറ്റിനിര്‍ത്തുന്നത്. ലിയോണല്‍ മെസി എന്ന അദ്ഭുത മനുഷ്യന്‍ തന്നെ.

ബ്രസീലും, അർജന്‍റീനയും അരങ്ങ് വാ‍ഴുന്ന ലാറ്റിനമേരിക്കന്‍ മണ്ണില്‍ നിന്ന് രണ്ടാംസ്ഥാനക്കാരായാണ് യൂറുഗ്വായി റഷ്യയിലേക്ക് ടിക്കറ്റെടുത്തത്. യുറുഗ്വായിന്‍ ഫുട്ബോളിന്‍റെ സുവര്‍ണകാലമാണിത്. അര്ജന്‍റീനയുടേയും, ബര്സീലിന്‍റെയും നി‍ഴലില്‍ നിന്ന് സ്വന്തമായോരിടം ലോക ഫുട്ബോളില്‍ അവര്‍ കണ്ടെത്തിയിരിക്കുന്നു.ലൂയി സുവാരസ് എന്ന ലോകോത്തര സ്ട്രൈകറാണ് അവരകുടെ കുന്തമുന.

എഡിസണ്‍ കവാനി, ഡീഗോ ഗോഡിന്‍ എന്നി പരിചയ സമ്പന്നരും ചേരുമ്പോള്‍ യുറുഗ്വായ് സെറ്രാകുന്നു. സീനിയേ‍ഴ്സ് മാത്രമല്ല ഒരുപിടി മികച്ച യുവ താരങ്ങളും അവര്‍ക്കുണ്ട്.റോഡ്ര്ിഗ് ബെന്‍റര്‍, ലൂക്കസ് ടൊറയ്റ എന്നിങ്ങനെയുള്ളവര്‍.

അ‍ഴകുള്ള കളിയുടെ വക്താക്കളായ കൊളംബിയ വരുന്നത് ഹാമിഷ് റോഡ്രിഗസിന്‍റെ നേതൃത്വത്തിലാണ്. ഹിഗ്വിറ്റയുടേയും, വാള്‍ഡറമയുടേയും പിന്‍മുറക്കാര്‍ ലോകഫുട്ബോലില്‍ പുതിയ മേല്‍ർവിലാസമെ‍ഴുതാനുള്ള തയ്യാറെടുപ്പിലാണ്.

റഢാമല്‍ ഫാല്‍ക്കാവോയും. കാര്‍ലോസ് ബൊക്കയും പോലുളള മിടുക്കന്‍മാരായ സീനിയര്‍ താരങ്ങളും അവര്‍ക്കുണ്ട്. ഹൊസെ പെക്കര്‍ർമാന്‍ എന്ന പരിചയ സമ്പന്നനായ മാനേജര്‍ക്ക് ടീമിനെ വര്‍ഷങ്ങളായി അടുത്തറിയാം എന്നതും അവരെ വേറിട്ടു നിര്‍ത്തുന്നു.

മൂന്ന് പതിറ്റാണ്ടോളം നീണ്ട ഇടവേളക്ക് ശേഷം ലോക വേദിയിലേക്ക് തിരികെ എത്തുന്ന പെറുവാണ് ലാറ്റിനമേരിക്കയിലെ അദ്ഭുത സംഘം. ചിലിയെ കണ്ണീര് കുടിപ്പിച്ചാണ് പെറുവിന്‍റെ തിരിച്ച് വരവ്. അധികം അറിയപ്പെടുന്ന താരങ്ങളൊന്നുമില്ല .

അവരുടെ കൂടെ. വലിയ ലീഗുകളില്‍ കളിച്ച പരിചയവുമില്ല അവര്‍ക്ക്. എന്നാലും ആദ്യ റൗണ്ട് കടക്കാനുള്ള ആഅയുധങ്ങളൊക്കെ അവര്‍ക്കുണ്ട്. കരുത്തരായ ഫ്രാന്‍സിനും, ഡെന്‍മാര്‍ക്കിനും ഒപ്പമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവിന്‍റെം സ്ഥാനം.

കളി ജീവിതമാക്കിയ സംഘങ്ങളാണ് ലാറ്റിനമേരിക്കയുടെ കൈമുതല്‍. അത് കൊണ്ട് തന്നെ വിജയങ്ങള്‍ അവരകക്ക് ദേശീയ ആഘോഷങ്ങളാകുന്നു. തോല്‍വികള്‍ ദേശീയ ദരന്തങ്ങളും ലാറ്റിനമേരിക്കയിലെ അദ്ഭതങ്ങള്‍ കാണാനായി കാത്തിരിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News