മമ്മൂക്കയും സുല്‍ഫത്തും ഒന്നായിട്ട് 39 വര്‍ഷം; മലയാളത്തിന്റെ മാതൃകദമ്പതികള്‍ക്ക് ആശംസകളുമായി താരലോകം

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും സുല്‍ഫത്തിനും ഇന്ന് 39-ാം വിവാഹവാര്‍ഷികം.

1980 മെയ് ആറിനാണ് സുല്‍ഫത്ത് മമ്മൂട്ടിയുടെ ജീവിതനായികയായത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. ശേഷമാണ് മമ്മൂട്ടിക്ക് സിനിമകളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും സൂപ്പര്‍താരമായി ഉയര്‍ന്നതും.

എത്ര തിരക്കിലായെങ്കിലും കുടുംബത്തിനായി നല്ലൊരു സമയം മാറ്റിവയ്ക്കാന്‍ മമ്മൂക്ക എന്നും ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ സിനിമാലോകത്തെ മാതൃകദമ്പതികള്‍ എന്നാണ് മമ്മൂക്കയും സുല്‍ഫത്തും അറിയപ്പെടുന്നത്.

വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞാണ് സുറുമി ജനിച്ചിരുന്നത്. 1986ല്‍ ദുല്‍ഖര്‍ സല്‍മാന്‍ ജനിച്ചു.

വാര്‍ഷികദിനത്തില്‍ പ്രത്യേകം ആഘോഷങ്ങളൊന്നുമില്ലെന്നാണ് വിവരങ്ങള്‍. താരസംഘടനയായാ അമ്മയുടെ മെഗാഷോയുടെ തിരക്കിലാണ് മമ്മൂക്ക ഇപ്പോള്‍.


ദുല്‍ഖറിന്റെ മകളായ മറിയം അമീറ സല്‍മാന്റെ ഒന്നാം പിറന്നാളായിരുന്നു മെയ് അഞ്ചിന്. ഇതിന് പിന്നാലെയാണ് താരകുടുംബത്തിലെ മറ്റൊരു ആഘോഷവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News