കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞ യുവാവിനെ പൊലീസ് വാഹനം കയറ്റി കൊന്നു; നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം തുടരുന്നു; കൊല്ലപ്പെട്ടവരില്‍ അഞ്ചു ഗ്രാമീണരും

ദില്ലി: കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞ യുവാവിനെ വാഹനം കയറ്റി കൊന്ന് ജമ്മു കശ്മീര്‍ പൊലീസ്. ആദില്‍ അഹമ്മദ് യാദു എന്ന 18കാരനെയാണ് പൊലീസ് കൊലപ്പെടുത്തിയത്.

നൂര്‍ബാഗ് ചൗക്കിലൂടെ പോകുകയായിരുന്ന സിആര്‍പിഎഫ്, കശ്മീര്‍ പോലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുന്നതിനിടെയാണ് യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തുന്നത്.

യുവാവിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ, മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി. ഷോപ്പിയാനിലും പുല്‍വാമയിലുമുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു നാട്ടുകാരും കൊല്ലപ്പെട്ടു.

ഷോപ്പിയാനില്‍ നേരത്തെയുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ സൈന്യം വധിച്ചിരുന്നു. തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായത്.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News