അഫ്ഗാനില്‍ ആറ് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; പിന്നില്‍ താലിബാനെന്ന് സംശയം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആറ് ഇന്ത്യക്കാരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി.

അഫ്ഗാനിലെ ബഗ്‌ലാന്‍ പ്രവിശ്യയില്‍ നിന്നാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നില്‍ താലിബാനാണെന്നാണ് സംശയം.

മേഖലയില്‍ വൈദ്യുതി വിതരണ ടവറുകള്‍ സ്ഥാപിക്കുന്ന കെഇസി ഇന്റര്‍നാഷണല്‍ എന്ന ഇന്ത്യന്‍ കമ്പനിയിലെ ജീവനക്കാരെയാണ് തട്ടിക്കൊണ്ട് പോയത്.

ബ്രെഷ്‌ന ഷെര്‍കത്ത് എന്ന പവര്‍ പഌന്റിലേക്ക് മിനി ബസില്‍ യാത്ര ചെയ്യുകയായിരുന്ന സംഘത്തെ വഴിയില്‍ വച്ച് മറ്റൊരു വാഹനത്തിലെത്തിയ ആയുധധാരികള്‍ തോക്ക് ചൂണ്ടി വാഹനം തടഞ്ഞ ശേഷം തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവര്‍ക്കൊപ്പം ഒരു അഫ്ഗാന്‍ പൗരനേയും ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here