നീറ്റ് പരീക്ഷ; മാതൃകാപരമായ ഇടപെടലും കരുതലുമായി പിണറായി സര്‍ക്കാര്‍; വിദ്യാര്‍ഥികളെ സഹായിക്കാന്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ പ്രശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നീറ്റ് പരീക്ഷ സുഗമമായും ആക്ഷേപമില്ലാതെയും നടത്തിയ നീറ്റ് ഉദ്യോഗസ്ഥരെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച കലക്ടര്‍മാരെയും ജില്ലാ പൊലീസ് മേധാവികളെയും അഭിനന്ദിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും സര്‍ക്കാര്‍ സഹായ കേന്ദ്രങ്ങള്‍ തുറന്നിരുന്നു. വിദ്യാര്‍ഥികള്‍ക്കും അവരുടെ കൂടെ വന്ന രക്ഷിതാക്കള്‍ക്കും അതു വലിയ സഹായമായിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്ന് ധാരാളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാന്‍ കേരളത്തില്‍ വരുന്നതും ഇവിടെയുള്ള ഒരുപാട് വിദ്യാര്‍ഥികള്‍ ഇതര ജില്ലകളില്‍ പരീക്ഷയെഴുതുന്നതും കണക്കിലെടുത്താണ് സര്‍ക്കാര്‍ സഹായ കേന്ദ്രങ്ങള്‍ പെട്ടെന്ന് ഏര്‍പ്പെടുത്തിയത്.

അതിനിടയില്‍ ദുഃഖകരമായ ഒരു സംഭവമുണ്ടായി. തമിഴ്‌നാട്ടില്‍നിന്ന് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിയുടെ പിതാവ് ഹൃദയാഘാതം മൂലം കൊച്ചിയില്‍ മരണപ്പെട്ടു. തിരുവാരൂര്‍ സ്വദേശി കൃഷ്ണസ്വാമി ശ്രീനിവാസനാണ് മരണപ്പെട്ടത്.

മകന്‍ കസ്തൂരി മഹാലിംഗം പരീക്ഷയെഴുതുന്നതിനെ ബാധിക്കാതെ ഈ ദുഖകരമായ സംഭവം ജില്ലാ അധികാരികളും പോലീസ് മേധാവികളും കൈകാര്യം ചെയ്തിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എല്ലാ ഏര്‍പ്പാടുകളും ചെയ്തു. സംസ്ഥാന അതിര്‍ത്തി വരെ നമ്മുടെ ഉദ്യോഗസ്ഥര്‍ മൃതദേഹത്തെ അനുഗമിക്കും.

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച കലക്ടര്‍മാരെയും ജില്ലാ പോലീസ് മേധാവികളെയും അഭിനന്ദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here