ബംഗളൂരില്‍ സിപിഐഎം യോഗത്തിന് നേരെ സംഘപരിവാര്‍ ആക്രമണം; പ്രകോപന മുദ്രാവാക്യങ്ങളുമായി ഗുണ്ടാ സംഘം എത്തിയത് എംബി രാജേഷ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍

ബംഗളൂരു: ബംഗളൂരുവില്‍ സിപിഐഎം തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിന് നേരെ ആക്രമണവുമായി സംഘപരിവാര്‍ ഗുണ്ടകള്‍.

കെആര്‍ പുരത്തിന് സമീപം ഉദയനഗറിലായിരുന്നു സംഭവം.

എംബി രാജേഷ് എംപി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ യോഗത്തിനിടയിലേക്ക് കയറാന്‍ ശ്രമിച്ചത്. കൊടിയും പിടിച്ച് യോഗസ്ഥലത്തേക്ക് എത്തിയ സംഘം പ്രകോപനപരമായ മുദ്രാവാക്യങ്ങളും വിളിച്ചു.

രാജ്യത്ത് സംഘപരിവാര്‍ നടത്തുന്ന ക്രൂരതകളെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ആര്‍എസ്എസ്-ബിജെപി ക്രിമിനല്‍സംഘം യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്.

സിപിഐഎം പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതുകൊണ്ട് അനിഷ്ടസംഭവങ്ങളിലേക്ക് പോയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News