സല്‍മാന്‍ ഖാന്റെ കേസ് പരിഗണിക്കുന്നത് ജൂലായ് 17ലേക്ക് മാറ്റി

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ കേസ് പരിഗണിക്കുന്നത് ജോധ്പൂര്‍ കോടതി ജൂലായ് 17ലേക്ക് മാറ്റി.
ജോധ്പൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി ചന്ദ്രകുമാര്‍ സൊങ്കാറയാണ് സല്‍മാന്റെ അപ്പീല്‍ പരിഗണിക്കുക. അപ്പീല്‍ പരിഗണിക്കുന്ന വേളയില്‍ കോടതിയില്‍ ഹാജരായ സല്‍മാന്‍ ഖാന്‍ പിന്നീട് മുംബൈയിലേക്ക് മടങ്ങി.
കോടതിയില്‍ ഹാജരാകുന്നതിന് മുംബൈയില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്കു ശേഷം സല്‍മാന്‍ ജോധ്പൂരിലെത്തിയിരുന്നു.
അതേസമയം, മെയ് 25മുതല്‍ ജൂലൈ പത്തുവരെ കാനഡ, നേപ്പാള്‍, യുഎസ്എ എന്നീ രാജ്യങ്ങളിലേക്ക് വിദേശ യാത്ര നടത്താന്‍ ഏപ്രില്‍ 17 ന കോടതി സല്‍മാന് അനുമതി നല്‍കിയിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News