ഇനി രണ്ടായിരത്തിന്‍റെ നോട്ട് അച്ചടിക്കില്ല

ഇനി പുതിയ രണ്ടായിരത്തിന്‍റെ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ. നിലവിൽ 7 ലക്ഷം കോടിയുടെ രണ്ടായിരത്തിന്‍റെ നോട്ടുകൾ വിപണിയിലുണ്ടെന്നും ഇത് ആവശ്യമുള്ളതിലുമധികമാണെന്നും സർക്കാർ വ്യക്തമാക്കി.

പുതിയ 500 രൂപയുടെ മൂവായിരം കോടിയുടെ നോട്ടുകളാണ് പ്രതിദിനം അച്ചടിക്കുന്നത്. രാജ്യത്തെ കറൻസിയുടെ സാഹചര്യം ഇപ്പോൾ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ഗാർഗ് വ്യക്തമാക്കി.

വ്യാജ നോട്ടുകൾ ഇറങ്ങാതിരിക്കുന്നതിനു വേണ്ടി അതി സുരക്ഷയോടെയാണ് നോട്ടുകൾ അച്ചടിക്കുന്നതെന്നും ഗാർഗ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here