‘അവര്‍ പറയുന്ന ദേശഭക്തിയല്ല, ശരിയായ രാജ്യസ്‌നേഹം’; സംഘപരിവാറിനെതിരെ തുറന്നടിച്ച് അലിയ ഭട്ട്

തന്റെ പുതിയ സിനിമയായ റാസിയില്‍ ഒരു ചാരവേഷത്തിലെത്തുന്ന അലിയ ഭട്ട് പുതിയ തിരിച്ചറിവുകളിലാണ്. ഒരു അഭിമുഖത്തില്‍ അലിയ പറയുന്നത് ഇങ്ങനെ:

‘നമ്മളെ ആരൊക്കെയോ ചേര്‍ന്ന് വിശ്വസിപ്പിച്ച ദേശഭക്തിയല്ല ശരിയായ രാജ്യസ്‌നേഹമെന്നു ഞാന്‍ പഠിച്ചു. ഒരു രാജ്യത്ത് ജീവിക്കുന്നതുകൊണ്ട് ആ രാജ്യത്തെ സ്‌നേഹിക്കുന്നു എന്നു ചിലര്‍ പറയുന്നു, അത് മതിയാവുകയില്ല.’

‘ഒരാളുടെ അഭിപ്രായം സമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ട്വിറ്ററില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടായിട്ടും കാര്യമില്ല.’-അലിയ പറയുന്നു.

മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന റാസി 11ന് തിയേറ്ററുകളിലെത്തും. കശ്മീര്‍ പശ്ചാത്തലമായി നിര്‍മിച്ച റാസി, കോളിങ് സെഹ്മത് എന്ന കൃതിയുടെ ദൃശ്യാവിഷ്‌ക്കാരമാണ്.

ഇത്രകാലവും ഇന്ത്യന്‍ സിനിമകള്‍ നമുക്ക് കാണിച്ചുതന്ന കശ്മീരല്ല റാസിയിലുള്ളതെന്നും അലിയ അഭിപ്രായപ്പെട്ടു.

‘കശ്മീര്‍ എന്റെ ഇഷ്ടപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു. ചിലര്‍ കരുതുന്നത് കശ്മീര്‍ സുരക്ഷിതമല്ലെന്നാണ്. പക്ഷേ, അത് സത്യമല്ല.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News