ബിജെപിയില്‍ നിന്ന് നേരിടുന്നത് കടുത്ത അവഗണന; ഘടകകക്ഷികള്‍ക്ക് എന്‍ഡിഎയില്‍ ഒരു പരിഗണനയും ലഭിക്കുന്നില്ല; വീണ്ടും ആഞ്ഞടിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കഴിഞ്ഞ രണ്ട് വര്‍ഷമായി എന്‍ഡിഎയില്‍ നിന്ന് കടുത്ത അവഗണനയാണ് ബിഡിജെഎസ് നേരിടുന്നതെന്നും ഇക്കാലത്തിനിടെ ഘടകകക്ഷികള്‍ക്ക് ഒരു പരിഗണനയും മുന്നണിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബിഡിജെഎസ്, എന്‍ഡിഎയില്‍ നിന്നും പിന്‍മാറിയാല്‍ ശ്രീധരന്‍പിള്ളയ്ക്ക് ചെങ്ങന്നൂരില്‍ വോട്ട് കുറയും. ചെങ്ങന്നൂരിലെ താരം ബിഡിജെഎസ് ആണ്.

തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ താന്‍ വ്യക്തിപരമായി ആഗ്രഹിച്ചിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇന്നലെ ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ള വെള്ളാപ്പള്ളിയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here