നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്‍റെ ഹര്‍ജി തള്ളി; കേരളത്തില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കൃഷ്ണദാസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

കേരളത്തില്‍ പ്രവേശിക്കണമെന്നാവശ്യം അനുവദിക്കണമെങ്കില്‍ ജാമ്യം റദ്ദാക്കേണ്ടിവരുമെന്ന് കൃഷ്ണദാസിന് കോടതി താക്കീതും നല്‍കി.

എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും ഷഹീര്‍ ഷൗക്കത്തലിക്ക് മര്‍ദനമേല്‍ക്കുകയും ചെയ്ത കേസുകളിലെ തെളിവുകള്‍ നശിപ്പിക്കുകാനും സാക്ഷികളെ സ്വാധീനിക്കാനും സാഹചര്യമുള്ളത് കൊണ്ടാണ് കൃഷ്ണദാസിന് കേരളത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.

സിബിഐ അന്വേഷണം നീണ്ടുപോവാന്‍ സാധ്യതയുണ്ടെന്നും അമ്മയ്ക്ക് അസുഖമുള്ളതിനാല്‍ കാണാന്‍ അനുവാദം നല്‍കണമെന്നും കൃഷ്ണദാസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here