കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാ നേതാക്കളില്‍ ഒരാളായ ശോഭന ജോര്‍ജ് അഞ്ച് പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷത്തെത്തിയിട്ട് അധികം നാളായിട്ടില്ല. കോണ്‍ഗ്രസ് കാലത്തെ അനുഭവങ്ങളും പ്രതീക്ഷയും പങ്കുവെച്ചാണ് ജെ ബി ജംഗ്ഷനിലെത്തിയത്.
ഇന്ദിരാഗാന്ധി മുതലുള്ള കോണ്‍ഗ്രസിന്‍റെ സമുന്നതരായ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശോഭനയ്ക്ക് അത്രതന്നെ അനുഭവങ്ങളും പങ്കുവയ്ക്കാനുണ്ടായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ അഞ്ചുപതിറ്റാണ്ട് കഥ കൂടിയാണ് ശോഭന പറഞ്ഞുവച്ചത്.
കെ കരുണാകരന്‍, എ കെ ആന്‍റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ശോഭനയ്ക്ക് പുതുതലമുറ രാഷ്ട്രീയക്കാരായ പിസി വിഷ്ണുനാഥടക്കമുള്ളവരെക്കുറിച്ച് കൃത്യമായ വിലയിരുത്തലാണ് നടത്തിയത്.
ഒറ്റ വാചകത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖരെ ശോഭന ജോര്‍ജ് നിര്‍വചിച്ചപ്പോള്‍
ഇന്ദിര ഗാന്ധി – വാക്കുകളില്ല
കെ കരുണാകരന്‍ – സമുന്നതനായ, സ്‌നേഹം നിറഞ്ഞ നേതാവ്
എ കെ ആന്റണി – ഒരുപാട് മൈനസും ഒരുപാട് പ്ലസും
ഉമ്മന്‍ചാണ്ടി – എവിടെയും വേലിക്കെട്ടില്ലാത്തയാള്‍
രമേശ് ചെന്നിത്തല – തന്ത്രശാലിയും കുതന്ത്രശാലിയും
കെ മുരളീധരന്‍ – കുറച്ചു അച്ഛന്റെ സ്വഭാവം, കുറച്ചു സ്വന്തം സ്വഭാവം
പത്മജ വേണുഗോപാല്‍ – വ്യക്തിയെന്ന നിലയില്‍ നല്ലതാണ്, രാഷ്ട്രീയ പ്രവര്‍ത്തകയെ കുറിച്ചു ഒന്നും പറയാനില്ല
വിഷ്ണുനാഥ് – നല്ലൊരു സംഘാടകന്‍, പക്ഷെ രാഷ്ട്രീയപ്രവര്‍ത്തകനാകാന്‍ കൊള്ളില്ല
വീഡിയോ കാണാം
Get real time update about this post categories directly on your device, subscribe now.