ശ്രദ്ധ നേടി ബിടെക്കിലെ ‘പകലുകള്‍ പാഞ്ഞേ’ ഗാനം; വീഡിയോ ഗാനം കാണാം

ആസിഫ് അലി നായകനായി എത്തുന്നക്യാംപസ് ചിത്രം ബി ടെകിലെ ‘പകലുകള്‍ പാഞ്ഞേ’ വീഡിയോ ഗാനം  പുറത്തിറങ്ങി. രാഹുല്‍ രാജ് ഈണം നല്‍കിയ ഗാനത്തിന്‍റെ വരികളെ‍ഴുതിയത്,  വിനായക് ശശികുമാറും വിനയ് ഗോവിന്ദും ചേര്‍ന്നാണ്.

ക്യാപസിന്‍റെയും  സൗഹൃദത്തിന്‍റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത്, ജാസി ഗിഫ്റ്റ് , ജോത്സന കാവ്യ അജിത് എന്നിവരാണ്. ആസിഫിനൊപ്പം അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അര്‍ജുന്‍ അശോകന്‍ ദീപക് പറമ്പോള്‍, സൈജു കുറുപ്പ് ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൃദുല്‍ നായരാണ് ബിടെക്ക് സംവിധാനം ചെയ്തിരിക്കുന്നത്.കോളേജ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രം മികച്ച പ്രേക്ഷക അഭിപ്രായം നേടി പ്രദര്‍ശനം  തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here