കൊച്ചി കോര്‍പ്പറേഷനോട് കണക്കുകള്‍ ചോദിക്കരുത്; വിവരാവകാശ നിയമം വന്നതൊന്നും അറിഞ്ഞിട്ടില്ലത്രെ; മാലിന്യ പ്ലാന്‍റിനായി ചിലവ‍ഴിച്ച തുക എത്രയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ

കൊച്ചി കോർപ്പറേഷനിൽ കണക്കുകൾ കാണാനില്ലെന്ന് ആക്ഷേപം. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ കണക്കുകൾ ചോദിച്ച്‌ നൽകിയ വിവരാവകാശ അപേക്ഷക്ക്‌ നൽകിയ മറുപടിയിലാണു കണക്കുകൾ ഇല്ലെന്ന ഉത്തരം ലഭിച്ചത്‌. പൊതു പ്രവർത്തകനായ രാജു വാഴക്കാലയാണു വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയത്‌.

2010 ഒക്ടോബർ ഒന്നു മുതൽ 2016 ജൂലായ്‌ 31 വരെയുള്ള ബ്രഹ്മ പുരം മാലിന്യ സംസ്കരണ പ്ലാന്റിനായി ചിലവഴിച്ച തുക എത്രയെന്ന് ചോദിച്ച്‌ കൊണ്ടാണു രാജു വാഴക്കാല എന്ന വ്യക്തി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയത്‌. അപേക്ഷയിലെ പത്തൊൻപതാം നമ്പർ ചോദ്യത്തിനു ലഭിച്ച മറുപടിയിങ്ങനെ.

2012 ഫെബ്രുവരി മാസം മുതൽ 2013 ജനുവരി വരെ കണക്കുകൾ തയ്യാറാക്കുന്നതിനുള്ള വിവരങ്ങൾ ഈ ഓഫീസിലെ രേഖകൾ പരിശോധിച്ചതിൽ നാളിതുവരെ കണ്ടെത്തിയില്ല എന്നും. ഈ കണക്കുകൾ കൂടാതെ കൊച്ചി കോർപ്പറേഷൻ മാലിന്യ പ്ലാന്റിനായി പന്ത്രണ്ട്‌ കോടിയിലധികം തുക നാളിത്‌ വരെ ചിലവാക്കിയിട്ടുണ്ട്‌.

കൃത്യമായ രേഖകൾ കോർപ്പറേഷനിൽ നിന്ന് കാണാതാവുന്നതിനെ കുറിച്ച്‌ മുൻപും പരാതികൾ ഉയർന്നിട്ടുണ്ട്‌. ഇതിൽ ഏറിയ പങ്കും കഴിഞ്ഞ യു.ഡി.എഫ്‌. സർക്കാർ കാലഘട്ടതിലെ കണക്കുകൾ ഉൾപ്പെടുന്നവയാണു.

2012 ഫെബ്രുവരി മാസം മുതൽ 2013 ജനുവരി വരെ എത്ര തുക ചിലവാക്കിയെന്നോ അത്‌ ഏത്‌ ഇനത്തിലാണെന്നോ കോർപ്പറേഷൻ വ്യക്തമാക്കാത്തതിൽ ക്രമക്കേടുകൾ ഉണ്ടെന്നും പരാതിക്കാരൻ രാജു വാഴക്കാല പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News