ആര്‍എസ്എസ് നേതാക്കളെ കണ്ണൂരില്‍ ആരെ കൊല്ലാനാണ് നിങ്ങളുടെ ബോംബ് ശേഖരം; ആര്‍എസ്എസ് കേന്ദ്രത്തിലെ പരിശോധനയില്‍ ബോംബ് സ്ക്വാഡും കേര‍ളവും ഞെട്ടി

കണ്ണൂർ മുഴക്കുന്നിൽ ആർ എസ് എസ് കേന്ദ്രത്തിൽ പിന്നും വൻ ബോംബ് ശേഖരം പിടികൂടി.ബോംബ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് ബോംബ് ശേഖരം പിടികൂടിയത്.

തില്ലങ്കേരി ചാളപ്പറമ്പിൽ നിന്നും പിടികൂടിയവയിൽ ഏറെയും ഐസ് ക്രീം ബോംബുകളാണ്.ബോംബ് സ്‌ക്വാഡ് എസ് ഐ ടി വി ശശിധരന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്‌ഡ്.

എ എസ് ഐ ജിയാസ് ,സിവിൽ പോലീസ് ഓഫീസർമാരായ ദിനേശ്,ലനീഷ്,ജെയ്‌സൺ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

കണ്ണൂർ ജില്ലയിൽ കലാപം ലക്ഷ്യമിട്ട് ആർ എസ് എസ് പലയിടത്തും ഇത്തരത്തിൽ ബോംബ് ശേഖരവും ആയുധ ശേഖരവും ഒരുക്കിയിട്ടുണ്ട് എന്നാണ് റിപോർട്ടുകൾ. ഉഗ്ര ശേഷിയുള്ള ബോംബുകളാണ് ആർ എസ് എസ് കേന്ദ്രങ്ങളിൽ നിർമിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here