മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയോട് ആരാധകര്‍ക്ക് എന്നും ഒരേ ഒരു കാര്യമാണ് ചോദിക്കാനുള്ളത്. വേദികളില്‍ എപ്പോഴും മമ്മൂക്കയോട് ആരാധകരും സഹതാരങ്ങളും ആ ചോദ്യം ചോദിക്കാറുണ്ട്. ഈ സൗന്ദര്യത്തിന്‍റെ രഹസ്യമെന്താണ് എന്നതുതന്നെയാണ് ഏവര്‍ക്കും അറിയാനുള്ളത്.
തമിഴകത്തിന്‍റെ സൂപ്പര്‍നായകന്‍ സൂര്യയ്ക്ക് അറിയേണ്ടിയിരുന്നതും മറ്റൊന്നുമായിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ താരനിശയെ ഇളക്കിമറിച്ചത് സൂര്യയുടെ ആ ചോദ്യമായിരുന്നു.
മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം വേദിയിലെത്തിയപ്പോഴാണ് സൂര്യ ആ സംശയം പങ്കിട്ടത്. ഇത്രയും നാൾ മമ്മൂക്കയോട് ചോദിക്കാനായിട്ടില്ല. ഇപ്പോള്‍ ഒരു അവസരം ലഭിച്ചു. ഏവര്‍ക്കും അറിയേണ്ട ആ കാര്യം എനിക്കും അറിയാന്‍ ആഗ്രഹമുണ്ട്.
എങ്ങനെയാണ് ഇപ്പോഴും ഇത്ര സുന്ദരനായിരിക്കുന്നതെന്നുകൂടി സൂര്യ ചോദിച്ചപ്പോള്‍ ആരാധകര്‍ ഇളകി മറിഞ്ഞു. മനോഹരമായൊരു പൊട്ടിച്ചിരിയായിരുന്നു സൂര്യയ്ക്കുള്ള മമ്മൂട്ടിയുടെ ഉത്തരം.
വീഡിയോ കാണാം
Get real time update about this post categories directly on your device, subscribe now.