അവസാനശ്വാസത്തിനായി കളത്തിലിറങ്ങുന്ന കൊഹ്ലിപ്പടയ്ക്ക് വമ്പന്‍ തിരിച്ചടി; ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം നാട്ടിലേക്ക് വണ്ടികയറി

ഐപിഎൽ നടപ്പ് സീസണിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ കൊഹ്ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേ‍ഴ്സ് ഇന്ന് കളത്തിലിറങ്ങുകയാണ്. സീസണില്‍ വന്‍ കുതിപ്പ് നടത്തി പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ കരുത്തരായ സണ്‍റൈസസ് ഹൈദരാബാദുമായാണ് കൊഹ്ലിപ്പടയുടെ പോരാട്ടം.

മത്സരത്തിനിറങ്ങുന്നതിന് മുമ്പെ തന്നെ ദക്ഷിണാഫ്രിക്കന്‍ സൂപ്പർ താരം നാട്ടിലേക്ക് വണ്ടികയറി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ക്വിന്‍റണ്‍ ഡികോക്കാണ് നാട്ടിലേക്ക് മടങ്ങിയത്.

വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ഡിക്കോക് നാട്ടിലേക്ക് തിരിച്ചത്. ഐപിഎൽ മത്സരങ്ങൾ അവസാന ഘട്ടത്തിലെത്തി എന്നതിനാൽ താരം ഇനി മടങ്ങി വരാൻ സാധ്യതയില്ല.

ടൂർണമെന്റിൽ നിലവിൽ ആറാം സ്ഥാനത്താണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്. ഇനിയുള്ള എല്ലാ കളികളും നിർണായകമാകുമെന്ന ഘട്ടത്തിലാണ് താരത്തിന്റെ മടങ്ങിപ്പോക്ക് എന്നതിനാൽ വലിയ പ്രതിസന്ധിയാണ് ടീമിനെ കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here