വിവാഹച്ചടങ്ങിന് വധു എത്തിയ ഹെലിക്കോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്ന് വീണ് കത്തിയമര്‍ന്നു. എന്നാല്‍ അപകടത്തില്‍ നിന്ന് വധു അത്ഭുതകരമായി രക്ഷപെട്ടു.
ബ്രസീലിലെ വടക്കന്‍ സാവോപോളോയിലാണ് സംഭവം. വിവാഹവേദിക്ക് സമീപം ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഹെലിക്കോപ്ടര്‍ നിയന്ത്രണം വിടുകയായിരുന്നു. ഞൊടിയിടയ്ക്കുള്ളില്‍ വധുവിനെയും മറ്റുള്ളവരെയും സുരക്ഷിതരായി പുറത്തിറക്കയതിന് പിന്നാലെ ഹെലികോപ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ദുരന്തം ഒഴിവായ ആശ്വാസത്തില്‍ വിവാഹ ചടങ്ങുകള്‍ മുന്‍ നിശ്ചയപ്രകാരം ആഘോഷപൂര്‍വ്വം തന്നെ നടന്നതായി ആര്‍ ടി ഡോട്ട് കോമം റിപ്പോര്‍ട്ട് ചെയ്തു.
വധുവിനൊപ്പം പൈലറ്റും ഫോട്ടോഗ്രാഫറും ഒരു കുട്ടിയും ഉള്‍പ്പെടെ മറ്റു മൂന്നുപേര്‍ കൂടിയാണ് കോപ്റ്ററിലുണ്ടായിരുന്നത്. നിസ്സാര പരുക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രാഥമിക
ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
കോപ്ടര്‍ തകര്‍ന്നു വീഴുന്നതിന്‍റെയും തീപിടിച്ചതിന്‍റെയും വീഡിയോ സാമൂഹികമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Helicóptero R44 em chamas, após cair em Vinhedo/SP, no fim da tarde de hoje.
Vídeo enviado em um grupo de Whatsapp. pic.twitter.com/lyWRANBQNH— Marcel Cardoso (@AreaDoMarcel) 5 May 2018
Get real time update about this post categories directly on your device, subscribe now.