‘നടന്നത് കള്ളക്കളി’; ഐപിഎല്ലില്‍ ഗുരുതര ആരോപണവുമായി അജിങ്ക്യ രഹാന; ‘മത്സരം തോറ്റതല്ല, തോല്‍പിച്ചത്’

കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായുള്ള മത്സരം തോറ്റതല്ലെന്നും തോല്‍പ്പിച്ചതാണെന്നുമുള്ള അരോപണവുമായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിന്‍ക്യ രഹാന. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കി, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ രംഗത്തെത്തിയത്.

തോല്‍വിയ്ക്ക് കാരണം അമ്പയറിന്‍റെ പി‍ഴവാണെന്നും, കെഎല്‍ രാഹുലിന്റെ വിക്കറ്റ് അമ്പയര്‍ അനുവദിക്കാത്തതാണ് മത്സരം കൈവിട്ട് പോകാനിടയാക്കിയതെന്ന് രഹാന പറയുന്നു.

പഞ്ചാബ് ഇന്നിംഗ്‌സിന്റെ 15ാം ഓവറില്‍, ജയ്‌ദേവ് ഉനഡ്കടിന്റെ അഞ്ചാം പന്തില്‍ സഞ്ജു സാംസണ്‍ ക്യാച്ച് എടുത്തു. എന്നാല്‍, അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല.

പിന്നീട് രാഹുല്‍ ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കുന്ന കാ‍ഴ്ച്ചയായിരുന്നു കണ്ടത്. ഈ മത്സരവും തോറ്റതോടെ രാജസ്ഥാന്‍ റോയല്‍സ് നിലവില്‍ ഏറ്റവും പിന്നില്‍ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News