പഞ്ചാബിലെ പട്യാല ഗവര്‍മെന്‍റ് വനിതാ കോളജിലെ അധ്യാപകനാണ് പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനികളുടെ മര്‍ദനമേറ്റത്. അശ്ലീല സന്ദേശങ്ങള്‍ അയച്ച പ്രൊഫസര്‍ക്ക് വിദ്യാര്‍ത്ഥിനികളുടെ ഗുരുദക്ഷിണ.
മൂന്ന് പേരടങ്ങുന്ന സംഘമാണ് പ്രൊഫസരെ കൈകാര്യം ചെയ്തത്. തുടര്‍ച്ചയായി വിദ്യാര്‍ത്ഥിനികള്‍ക്ക് മൊബൈലില്‍ ലൈംഗിക ദൃശ്യങ്ങളും മറ്റും അയയ്ക്കുന്നത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം. ഇവരില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രൊഫസര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടികള്‍ ഓടിച്ചിട്ട് അടിക്കുകയായിരുന്നു.
കോളേജ് കാമ്പസില്‍നടന്ന മര്‍ദനം മറ്റൊരു പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ പിന്നീട് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും പുറത്തുവിട്ടു.അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പിന്നീട് വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ പ്രകടനം നടത്തി.
അതേസമയം അധ്യാപകനെതിരെ പരാതിയുമായി പെണ്‍കുട്ടികള്‍ ഇതുവരെ പൊലീസീനെ സമീപിച്ചിട്ടില്ല. മര്‍ദനമേറ്റ അധ്യാപകനും പരാതിയില്ല.
ദില്ലിയിലെ ജെ എന്‍ യു സര്‍വകലാശാലയില്‍ സമീപകാലത്ത് പെണ്‍കുട്ടികളെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു.
വീഡിയോ കാണാം
Get real time update about this post categories directly on your device, subscribe now.