കൈരളി പീപ്പിള്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പ്രതിവാര ഡോക്യുമെന്‍ററി പരമ്പരയായ കേരളാ എക്സ്പ്രസ് ഇനി മുതല്‍ എല്ലാ തിങ്കളാഴ്ചയും രാത്രി 9.30ന് സംപ്രേഷണം ചെയ്യും. മെയ് ആദ്യ ആഴ്ച മുതലാണ് സമയമാറ്റം.
2011സപ്റ്റംബര്‍ 20ന് 108 വര്‍ഷം പഴക്കമുള്ള പുനലൂര്‍ ചെങ്കോട്ട മീറ്റര്‍ ഗേജ് തീവണ്ടിയുടെ അവസാന യാത്രയില്‍ നിന്നായിരുന്നു ഈ പരിപാടിയുടെ ആരംഭം.
കേരളം മുഴുവന്‍ തലങ്ങും വിലങ്ങും സഞ്ചരിച്ച് മലയാളി ജീവിതത്തിന്‍റെ വൈവിധ്യങ്ങളും പ്രതിരോധവും അതിജീവനവും സംസ്ക്കാരവും സമരവും സര്‍പ്പണവുമെല്ലാം ആവിഷ്ക്കരിച്ച് ഇതുവരെ ഈ പരിപാടി ഏഴ് വര്‍ഷവും 375 എപ്പിസോഡുകളും പിന്നിട്ടു.
2014ല്‍ കേരളാ എക്സ്പ്രസിലെ `അമ്മക്കിളി’യും 2016 ല്‍ `മീനാക്ഷിപ്പയറ്റും’ മികച്ച ഡോക്യുമെന്‍ററിക്കുമുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. 2015ല്‍ കേരളാ സ്ഥാന സര്‍ക്കാരിന്‍റെ മികച്ച അവതാരകനുള്ള പുരസ്കാരവും ലഭിച്ചു.
വടകരയിലെ കളരിപ്പയറ്റ് ഗുരുക്കള്‍ മീനാക്ഷിയമ്മയും കല്ലാറിലെ ആദിവാസി വൈദ്യ ലക്ഷ്മിക്കുട്ടിയമ്മയും കഥകളി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരും കേരളാ എക്സ്പ്രസിലൂടെ അവതരിപ്പിക്കപ്പെട്ടതിന് ശേഷം പത്മശ്രീ നേടിയ വ്യക്തിത്വങ്ങളാണ്.
കഴിഞ്ഞ ഒക്ടോബറില്‍ ഓച്ചിറ ക്ഷേത്രത്തെക്കുറിച്ചുള്ള എപ്പിസോഡിനെതിരെ ഹിന്ദു വര്‍ഗ്ഗീയവാദികളുയര്‍ത്തിയ ആക്രമണ ഭീഷണിക്കെതിരെ സാംസ്കാരിക കേരളം ഒന്നടങ്കം രംഗത്തെത്തിയത് കേരള എക്സ്പ്രസിന്‍റെ ജനകീയതയ്ക്കുള്ള അംഗീകാരമായിരുന്നു.
Get real time update about this post categories directly on your device, subscribe now.