ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന ഹര്‍ജി ഭരണഘടനാ ബെഞ്ചിന്; നടപടി ജ. ചെലമേശ്വരിന്‍റെ ബഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കെ

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും.സുപ്രീംകോടതി കൊളീജിയം അംഗങ്ങളെ ഒഴിവാക്കിയാണ് ബെഞ്ച് രൂപീകരിച്ചത്. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30ന് ഹര്‍ജി പരിഗണിക്കും.

ജസ്റ്റിസ് എകെ സിക്രി, എസ് എ ബോബ്‌ഡേ, എന്‍വി രാമണ, അരുണ്‍ മിശ്ര, ആദര്‍ശ് കുമാര്‍ എന്നിങ്ങനെയുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.കോണ്‍ഗ്രസിന്റെ പഞ്ചാബില്‍ നിന്നുള്ള രാജ്യസഭ എം.പി പ്രതാപ് സിങ്ങ് ബാജവയും ഗുജറാത്തില്‍ നിന്നുള്ള എം.പി അമീ ഹര്‍ഷദ്രയ് യാജിനിക്കുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഇംപീച്ച്‌മെന്റ് നോട്ടീസ് തിടുക്കത്തില്‍ തള്ളിയ രാജ്യസഭാ അദ്ധ്യക്ഷന്റെ അധികാര പരിധിയെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തിരിക്കുന്നത്. പ്രമേയത്തെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാതെ വെങ്കയ്യ നായിഡു ഇത് തള്ളുകയായിരുന്നെന്ന് ഹര്‍ജിയില്‍ എം.പിമാര്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് ജസ്റ്റിസ് ജെ.ചെലമേശ്വറിന് മുന്നില്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ പരാതിയുമായി എത്തിയതോടെയാണ് ഹര്‍ജി പരിഗണിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇപീച്ച്മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയനായിഡുവിന്റെ നടപടി ഭരണഘടയുടെ പതിനാലാം ആര്‍ട്ടിക്കിളിന്റെ ലംഘനമാണ്.

ചട്ടപ്രകാരം അമ്പതിലേറെ എം.പിമാര്‍ ഒപ്പിട്ടാണ് നോട്ടീസ് നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ ഉപരാഷ്ട്രപതിയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here