അമ്മയുടെ ഹൈ ഹീല്‍സ് ചെരുപ്പ് വില്ലനായി; ആറുമാസം പ്രായമുള്ള കുഞ്ഞിന് ജീവന്‍ നഷ്ടമായി

ഹൈ ഹീല്‍സ് ധരിച്ച് കല്യാണത്തിന് പങ്കെടുത്ത അമ്മയുടെ ബാലന്‍സ് തെറ്റി , കൈയിലിരുന്ന 6 മാസം പ്രായമുള്ള കുഞ്ഞ് നിലത്തുവീണ് മരിച്ചു. മുംബൈ കല്യാണില്‍ സുഹൃത്തിന്‍റെ കല്യാണത്തിന് പങ്കെടുത്തുകൊണ്ടിരിക്കുമ്പോളാണ് അപകടം സംഭവിച്ചത്.

തിങ്കളാ‍ഴ്ച ഉച്ചയ്ക്കാണ് 6 മാസം പ്രായമുള്ള മുഹമ്മദ് ഷെയ്കിനെയും കൊണ്ട് കുടുംബം മുംബൈ കല്യാണിലുള്ള മതോഷറി ഹാളില്‍ സുഹൃത്തിന്‍റെ കല്യാണത്തിന് പങ്കെടുക്കാനെത്തിയത്. അമ്മ ഫെമിദ ഷെയ്കിന്‍റെ കെെയ്യിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്.

മുകളിലത്തെ നിലയില്‍ നിന്നും താ‍ഴത്തെ നിലയിലേക്ക് പോകവെ ഫെമിദയുടെ ബാലന്‍സ് തെറ്റി കുഞ്ഞ് നിലത്ത് വീ‍ഴുകയായിരുന്നു. വീ‍ഴ്ചയില്‍ കുട്ടിയുടെ നട്ടെല്ലിന് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്നേ മരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here