ആര്‍എസ്എസ് ഭീകരത; മാഹിയില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു

മാഹി പള്ളൂരില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവും മാഹി മുന്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന കണ്ണിപ്പോയില്‍ ബാബുവിനെ (45) ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടി കൊലപ്പെടുത്തി.

തിങ്കളാഴ്ച രാത്രി 9 മണിക്ക് വീട്ടിലേക്ക് പോകും വഴി കോയ്യോടും കോറോത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അക്രമണം. മൃതദേഹം തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍.

നിഷ്ഠൂരമായാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ ബാബുവിനെ കൊലപ്പെടുത്തിയത്. ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന ആര്‍എസ്എസ് ക്രിമിനുലുകള്‍ ബാബുവിനെ വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിന് വെട്ടിയ ശേഷം രണ്ടു കൈകളും വെട്ടിമാറ്റുകയായിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താലിന് സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here