കണ്ണൂരിനെ കലാപ ഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമം; സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത് ആര്‍എസ്എസ് തന്നെ; പങ്ക് വ്യക്തമാക്കി ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

മാഹിയില്‍ സിപിഐ എം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെ വെട്ടിക്കൊന്നത് ആര്‍എസ്എസ് തന്നെയെന്ന് സ്ഥിരീകരിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശരത് കണ്ണൂര്‍ ആണ് അരും കൊലയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. കൊന്നത് ആര്‍എസ്എസ് തന്നെയാണന്ന് സ്ഥിരീകരിക്കുന്ന തരത്തിലാണ് പോസ്റ്റ്. എന്നാല്‍ മറ്റു ചില ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന കമന്റുകളും പോസ്റ്റിനു ചുവട്ടിലായുണ്ട്.

‘ജീവിച്ച് കൊതി തീരും മുന്നെ സംഘ പാതയില്‍ നെഞ്ചുറപ്പോടെ ജീവന്‍ ബലിദാനം ചെയ്ത മാഹി പള്ളൂരിലെ സ്വര്‍ഗീയ വിജിത്തേട്ടന്റെയും , ഷിനോജേട്ടന്റെയും ആത്മാവ് ഇപ്പോള്‍ ദൂരെ എങ്ങോ ഇരുന്ന് പുഞ്ചിരി തൂകുന്നുണ്ടാകും’ എന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റും ഇതിനു കീഴേയുള്ള കമന്റുകളുമാണ് കൊലപാതകം ആര്‍എസ്എസാണ് നടത്തിയതെന്ന് സ്ഥീരീകരിക്കുന്നത്.

അതേസമയം, ഇയാളുടെ പോസ്റ്റ് വിവാദമായതിനെതുടര്‍ന്ന് ഫേസ്ബുക്ക് എക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel