സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകം; കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താല്‍

കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താല്‍. സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

മാഹി മുന്‍ കൗണ്‍സിലറും സിപിഐഎം നേതാവുമായ ബാബു കണ്ണിപ്പൊയിലാണ് ആര്‍എസ്എസ് ക്രിമിനലുകളുടെ വെട്ടേറ്റ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

തിങ്കളാഴ്ച രാത്രി  9 മണിക്ക് വീട്ടിലേക്ക് പോകും വഴി കോയ്യോടും കോറോത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അക്രമണം.

ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന ആര്‍എസ്എസ് ക്രിമിനുലുകള്‍ ബാബുവിനെ വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിന് വെട്ടിയ ശേഷം രണ്ടു കൈകളും വെട്ടിമാറ്റുകയായിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താലിന് സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News