കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റി; വികസനരംഗത്തെ മുരടിപ്പ് ഒഴിവാക്കി ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് ക‍ഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റാനും വികസനരംഗത്തെ മുരടിപ്പ് ഒഴിവാക്കാനും രണ്ടുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും ഉയരാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 2011-16 കാലഘട്ടത്തിലുണ്ടായിരുന്ന അപമാനകരമായിരുന്ന അന്തരീക്ഷം മാറ്റി പുതിയ രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്‍റെ രണ്ടാംവാര്‍ഷികം പ്രമാണിച്ച് മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ആശയവിനിമയം നടത്തവെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും. അഴിമതി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ വിജയം നേടിയിട്ടുണ്ടന്നും ഭരണനടപടികളുടെ വേഗം ഇനിയും കൂട്ടണമെന്നാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം മുഖ്യമന്ത്രി പറഞ്ഞു. പശ്ചാത്തല വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വളരെയധികം മുന്നോട്ടുപോയി.

സര്‍ക്കാരിന്‍റെ രണ്ടാംവാര്‍ഷികം പ്രമാണിച്ച് മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ആശയവിനിമയം നടത്തവെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനനില മെച്ചപ്പെടുത്താനും കുറ്റാന്വേഷണം കാര്യക്ഷമമാക്കാനുമായി രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാനപാലനമുളള സംസ്ഥാനമാണ് കേരളം.

തെളിയിക്കപ്പെടാത്ത ഒട്ടേറെ കേസുകള്‍ പൊലീസ് തെളിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും പൊലീസ് മികവ് തെളിയിച്ചു. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ പൊലീസ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ മതസൗഹാര്‍ദ്ദതക്ക് പോറലേല്‍പ്പിക്കാനും വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട് ഇത് അനുവധിക്കില്ല.കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങള്‍ കേരളത്തിന് വലിയ സാമ്പത്തിക പ്രയാസമുണ്ടാക്കുന്നുണ്ടന്നും.

സംസ്ഥാനത്തിന്റെ വിഭവസമാഹരണ സാധ്യതയെ തന്നെ കേന്ദ്രം തടസ്സപ്പെടുത്തുകയാണെന്നും പ്രതികരിച്ചു. നോട്ടുനിരോധനവും ജി.എസ്.ടിയും സാമ്പത്തിക മേഖലയ്ക്ക് വലിയ പോറലുണ്ടാക്കി. നോട്ടുനിരോധനത്തിന്‍റെ ഘട്ടത്തില്‍ സഹകരണമേഖലയെ തകര്‍ക്കാനുളള ശ്രമങ്ങളുണ്ടായി.

എന്നാല്‍ കേരളം അതിനെ അതിജീവിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനസര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനുമാണ് യോഗം ചേർന്നത്.

രാവിലെ പത്രമാധ്യമങ്ങളിലെ എഡിറ്റര്‍മാരുമായും, ഉച്ചകഴിഞ്ഞ് ദൃശ്യമാധ്യമ എഡിറ്റര്‍മാരുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News