കായിക രംഗത്ത് വൻ കുതിപ്പിന് തുടക്കമിട്ട് ആധുനിക നീന്തൽകുളം കണ്ണൂരിൽ തുറന്നു

കായിക രംഗത്ത് വൻ കുതിപ്പിന് തുടക്കമിട്ട് സർക്കാർ അധീനതയിലുള്ള ആധുനിക നീന്തൽകുളം കണ്ണൂരിൽ തുറന്നു. ഇനിമുതൽ ജില്ലാ തല മത്സരങ്ങൾക്കുള്ള സ്ഥിരം വേദിയായി ഈ നീന്തൽ കുളം മാറും.

സംസ്ഥാന കായിക വകുപ്പും ജില്ലാ സ്പോർട്സ് കൗൺസിലും ചേർന്നാണ് നീന്തൽക്കുളം നിർമിച്ചത്.

കണ്ണൂർ ജില്ലയിൽ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനത്തിനായി ഇനി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതില്ല. എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് സർക്കാർ ഉടമസ്ഥതയിലുള്ള നീന്തൽ കുളം തുറന്നത്.

സംസ്ഥാന കായിക യുവജന വകുപ്പും ജില്ലാ സ്പോർട്സ് കൗൺസിലും ചേർന്ന് നിർമിച്ച നീന്തൽകുളം സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

നീന്തൽ പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ മീർ മുഹമ്മദ് അലി നിർവഹിച്ചു. 25 മീറ്റർ നീളവും 12.6 മീറ്റർ വീതിയുമുള്ള നീന്തൽ കുളത്തിന് ആറ് ട്രാക്കുകൾ ഉണ്ട്.

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കൈവശമുള്ള 90 സെന്റ് സ്ഥലത്താണ് നീന്തൽ കുളം നിർമിച്ചത്. രാവിലെ 6.30 മുതൽ ഒൻപതു വരെയും വൈകുന്നേരം നാല് മുതൽ എട്ടു വരെയുമാണ് പ്രവർത്തന സമയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here