സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകം; കേരളത്തെ കലാപത്തിലേക്ക് തള്ളിയിടാനുള്ള ആർഎസ്എസ് ഗൂഡാലോചനയെന്ന് കോടിയേരി

മാഹിയില്‍ സിപിഐ എം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെ വെട്ടിക്കൊന്നത് കലാപത്തിനുള്ള ആർഎസ്‌എസ്‌ ഗൂഢാലോചനയാമെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

കണ്ണുരിലെ സമാധാനം ഇല്ലാതാക്കുകയും കലാപവും അക്രമവും സംസ്‌ഥാനമാകെ വ്യാപിപ്പിക്കുകയുമാണ്‌ അവരുടെ ലക്ഷ്യം.  ജനാധിപത്യത്തെയും മതനിരപേക്ഷതയേയും കഴുത്തറുത്തില്ലാതാക്കാൻ സാധിക്കില്ല. ഈ നാടിന്റെ പുരോഗമന ശബ്ദങ്ങൾ ആയിരമായിരം ദിനേശ്ബാബുമാരിലൂടെ മുഴങ്ങുക തന്നെ ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News