സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകം; സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ് ശ്രമം; കൊലപാതകത്തില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വം മറുപടി പറയണമെന്ന് പികെ ശ്രീമതി ടീച്ചര്‍

സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ് ശ്രമമെന്ന് പികെ ശ്രീമതി ടീച്ചര്‍ എംപി. കൊലപാതകത്തില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വം മറുപടി പറയണമെന്ന് പികെ ശ്രീമതി.

മാഹി പള്ളൂരില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവും മാഹി മുന്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന കണ്ണിപ്പോയില്‍ ബാബുവിനെ (45)യാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടി കൊലപ്പെടുത്തിയത്.

 തിങ്കളാഴ്ച രാത്രി 9 മണിക്ക് വീട്ടിലേക്ക് പോകും വഴി കോയ്യോടും കോറോത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അക്രമണം.

നിഷ്ഠൂരമായാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ ബാബുവിനെ കൊലപ്പെടുത്തിയത്. ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന ആര്‍എസ്എസ് ക്രിമിനുലുകള്‍ ബാബുവിനെ വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിന് വെട്ടിയ ശേഷം രണ്ടു കൈകളും വെട്ടിമാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here