ശക്തമായ കാറ്റിന് സാധ്യത; 20 സംസ്ഥാനങ്ങളിൽ ജാഗ്രതാനിർദ്ദേശം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടുതല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ തിങ്കളാഴ്ച്ച രാത്രിയോടെ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്.

ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പലയിടത്തും ഇപ്പോഴും മഴ തുടരുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കേരളത്തില്‍ കനത്ത ഇടിയോടുകൂടിയ മഴ പെയ്യുമെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

ചണ്ഡീഗഡിലും അസ്സമിലും ശക്തമായ മഴ തുടരുകയാണ്. അസ്സമില്‍ മഴയെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു.മേഘാലയുമായി ബന്ധിപ്പിക്കുന്ന ഷിലോങ് സില്‍ച്ചര്‍ ദേശീയ പാതയും തകരാറിലായി. ഹരിയാനയിലും ചണ്ഡീഗഡിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഡല്‍ഹി, പടിഞ്ഞാറന്‍ യുപി, സിക്കിം, ബംഗാള്‍ എന്നിവിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ഡല്‍ഹിയിലെ എല്ലാ ഈവനിങ് സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അഗ്‌നിശമന സേനാ പ്രവര്‍ത്തകരെയും സജ്ജമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.

റോഡില്‍ മാര്‍ഗ തടസ്സമുണ്ടാക്കും വിധം മരങ്ങളോ മറ്റോ വീണാല്‍ നടപടിയെടുക്കാന്‍ ട്രാഫിക് പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.അടുത്ത 24 മണിക്കൂറിനിടെ രാജസ്ഥാന്‍, ഹരിയാന, ഉത്തപ്രദേശ് സംസ്ഥാനങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മധ്യപ്രദേശില്‍ 100 കിലോമീറ്റര്‍ അധികം വേഗത്തില്‍ കാറ്റ് അടിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ കനത്ത കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News